കാസര്‍ഗോഡ് : കാസര്‍ഗോഡ് അമ്പലത്തറയില്‍ ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. അമ്പലത്തറ സ്വദേശി പറക്ലായി സ്വദേശി രാകേഷ്(35) ആണ് മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാകേഷിന്റെ അച്ഛനും സഹോദരനും, അമ്മയും നേരത്തെ മരിച്ചിരുന്നു. ആസിഡ് കഴിച്ചതാണ് മരണ കാരണം.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ രാകേഷ്, ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് എല്ലാവരും ചര്‍ദ്ദിക്കുന്നതായി ബന്ധുവിനെ വിളിച്ചറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കൂട്ട ആത്മഹത്യ ശ്രമം നടന്നതായി വ്യക്തമായത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഗോപി മരിച്ചു. മറ്റു രണ്ടു പേര് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. രാകേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രഞ്ജേഷും രാകേഷും കാഞ്ഞങ്ങാടെ വ്യാപാര സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുകയാണ്.
രഞ്ജേഷ് അടുത്തിടെ വിവാഹമോചിതനായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.



