Tuesday, September 29, 2026
Homeകേരളംസിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് കോന്നിയില്‍ തുടക്കം

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് കോന്നിയില്‍ തുടക്കം

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് മുതല്‍ ( ഓഗസ്റ്റ് 14,15,16 ) കോന്നിയിൽ നടക്കും. ഇന്ന് കവിയൂർ കോട്ടൂർ കുഞ്ഞു കുഞ്ഞ് സ്മൃതി മണ്ഡപത്തിൽ നിന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ ശരത്ചന്ദ്രകുമാർ ജാഥാ ക്യാപ്റ്റനായി ആരംഭിക്കുന്ന പതാക ജാഥ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഏറ്റുവാങ്ങും.

ആർ രവീന്ദ്രൻ സ്മൃതി മണ്ഡപത്തിൽ നിന്നും വിപിൻ എബ്രഹാം ക്യാപ്റ്റനായി ആരംഭിക്കുന്ന ദീപശിഖ ജാഥ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ ദീപശിഖ ഏറ്റുവാങ്ങും.

എം സുകുമാരപിള്ള മണ്ഡപത്തിൽ നിന്നും അടൂർ സേതു ക്യാപ്റ്റനായി ആരംഭിക്കുന്ന ബാനർ ജാഥഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി ബാനർ ഏറ്റുവാങ്ങും.

റ്റി ആർ ബിജു സ്മൃതി മണ്ഡപത്തിൽ നിന്ന് ഡി സജി ക്യാപ്റ്റനായി ആരംഭിക്കുന്ന ബാനർ ജാഥ സിപിഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്യും. കുറമ്പകര രാമകൃഷ്ണൻ ഏറ്റുവാങ്ങും.

എം വി വിദ്യാധരൻ സ്മൃതി മണ്ഡപത്തിൽ നിന്നും റ്റി മുരുകേശ് ജാഥ ക്യാപ്റ്റനായി ആരംഭിക്കുന്ന കൊടിമര ജാഥ വി കെ പുരുഷോത്തമൻ പിള്ള ഉദ്ഘാടനം ചെയ്യും.സി പി ഐ സംസ്ഥാന അംഗം പി ആർ ഗോപിനാഥൻ ഏറ്റുവാങ്ങും.

ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഇപ്റ്റ പത്തനംതിട്ട ജില്ല ഗായകസംഘം അവതരിപ്പിക്കുന്ന വിപ്ലവ നാടക ഗാന സദസ്സ് നടക്കും. 3:00 മണിക്ക് റെഡ് വാളണ്ടിയർ പരേഡ്, ജാഥ എന്നിവയും നടക്കും. വിദ്യാധരൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം ചെയർമാൻ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി സി കെ ശശിധരൻ സ്വാഗതം ആശംസിക്കും. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്,ഡി സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ, മഹിളാ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എംപി മണിയമ്മ, സിപിഐ കോന്നി മണ്ഡലം സെക്രട്ടറി ദീപ കുമാർ തുടങ്ങിയവർ പ്രസംഗിക്കും. ഓഗസ്റ്റ് 15ന് നടക്കുന്ന പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ നഗർ (മേരി മാതാ ഓഡിറ്റോറിയം വകയാർ) ൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയും രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യും.

സിപി ഐ ദേശീയ എക്സിക്യൂട്ടീവ് കെ പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരൻ, കെ ആർ ചന്ദ്രമോഹൻ, സിഎൻ ജയദേവൻ എക്സ് എം പി തുടങ്ങിയവർ സംസാരിക്കും.

ഓഗസ്റ്റ് 16ന് പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രൂപ്പ്‌ ചർച്ച, പൊതു ചർച്ച,മറുപടി, പ്രമേയങ്ങൾ, ക്രഡൽഷ്യൽ റിപ്പോർട്ട്‌, തെരഞ്ഞെടുപ്പുകൾ എന്നിവ നടക്കും. സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി കൃതജ്ഞത രേഖപ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ