Sunday, June 14, 2026
Homeകേരളംഇരുപതിനായിരം രൂപയ്ക്കു മുകളിൽ പണമായി കൈമാറിയാൽ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസ് നില നിൽക്കില്ല: ഹൈക്കോടതി

ഇരുപതിനായിരം രൂപയ്ക്കു മുകളിൽ പണമായി കൈമാറിയാൽ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസ് നില നിൽക്കില്ല: ഹൈക്കോടതി

എറണാകുളം: ഹൈക്കോടതിയിൽ 20000 രൂപയ്ക്കുമേലുള്ള തുക വായ്‌പയായോ നിക്ഷേപമായോ പണമായി കൈപ്പറ്റുന്നത് നിരോധിച്ചിട്ടുളള ആദായനികുതി നിയമ ത്തിലെ വ്യവസ്ഥ‌ ചൂണ്ടിക്കാട്ടിയാണു ജസ്‌റ്റിസ് പി.വി.കുഞ്ഞി കൃഷ്ണന്റെ ഉത്തരവ്.

ആദായനികുതി നിയമത്തിലെ സെക്ഷൻ 269 എസ്എസ് പ്രകാരം 20,000 രൂപയിൽ കൂടുതലുള്ള തുക വായ്പയായോ നിക്ഷേപമായോ പണമായി കൈമാറുന്നത് നിയമവിരുദ്ധമാണ്. ഇത്തരം ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴിയോ, അക്കൗണ്ട് പേ ചെക്ക് വഴിയോ, ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയോ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ.

നിയമപ്രകാരം തന്നെ നിലനില്പില്ലാത്ത ഒരു ഇടപാടിന്റെ പേരിൽ നൽകുന്ന ചെക്കിന് നിയമപരമായ പരിരക്ഷ നൽകാൻ കോടതിക്ക് സാധിക്കില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. നിയമവിരുദ്ധമായ ഇടപാടുകൾക്ക് പരിരക്ഷ നൽകുന്നത് കള്ളപ്പണം വെളുപ്പിക്കാൻ കോടതിയെ ഉപയോഗിക്കുന്നതിന് തുല്യമാകുമെന്നും വിധിയിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com