Monday, September 28, 2026
Homeകേരളംബ്ലഡ് മൊബൈൽ ബസ്സിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു

ബ്ലഡ് മൊബൈൽ ബസ്സിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു

തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങൾക്കിടയിലും രക്തദാനം എന്ന മഹനീയ കർമ്മത്തിൽ പങ്കെടുക്കുന്ന നൂറ്റി നാൽപ്പതോളം സന്നദ്ധ സംഘടനകളെയും, രക്തദാതാക്കളേയും അമൃത ആശുപത്രിയിൽ നടന്ന രക്തദാന ദിനാചരണത്തിൽ ആദരിച്ചു.

ആധുനിക സാങ്കേതിക സൗകര്യങ്ങളോടു കൂടിയ ബ്ലഡ് മൊബൈൽ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മവും രക്തദാന ദിനാചരണത്തോടനുബന്ധിച്ച് നടന്നു. ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ സ്വാമി പൂർണാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ നടന്ന വാഹന പൂജയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ബ്ലഡ് മൊബൈൽ ബസ് യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോം നിർവഹിച്ചു.

ഏതാണ്ട് 80 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബ്ലഡ് ബസിൽ ഒരേസമയം അഞ്ചുപേർക്ക് ഒരുമിച്ച് രക്തദാനം നടത്താനുള്ള സൗകര്യം ഉണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഒരു മെഡിക്കൽ യൂണിറ്റായും ഇത് പ്രവർത്തിക്കും. ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഫൗണ്ടേഷനും, ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318സിയും സംയുക്തമായി ആണ് ബ്ലഡ് മൊബൈൽ ബസ് അമൃത ആശുപത്രിക്ക് സംഭാവന ചെയ്തത്.

രക്തദാന ദിനാചരണത്തിന്റെ ഉദ്‌ഘാടനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ നിർവഹിച്ചു. കൊച്ചി അമൃത ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ രക്തദാന ദിന സന്ദേശം നൽകി.

രക്തദാന ദിനാചരണ ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ നമ്പൂതിരി, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജയേഷ്, പാസ്ററ് ഡിസ്ട്രിക്ട് ഗവർണർമാരായ റോയ് വർഗീസ്, ശിവാനന്ദൻ, രാജേഷ് കളരിക്കൽ, സാബു കരിക്കാശ്ശേരി, ക്യാബിനറ്റ് ട്രഷറർ പീറ്റർ സെബാസ്റ്റ്യൻ, ജോസ് മംഗലി, പ്രോജക്ട് ഡയറക്ടർ ശ്രീകുമാർ, ജോർജ് സാജു, എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. മനോജ്. കെ., കൊച്ചി അമൃത ആശുപത്രി അഡിഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി. ബീന, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർമാരായ ഡോ. അജോയ് മേനോൻ, ഡോ. പ്രതാപൻ നായർ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർമാരായ ഡോ. രഹ്‌ന, ഡോ. ഉണ്ണികൃഷ്ണൻ മേനോൻ , ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലെ ഡോ. വീണ ഷേണായ്, ഡോ. ലിൻഡ ജോൺ, എച്ച്.ഡി.എഫ്.സി. ബാങ്ക് സ്റ്റേറ്റ് ഹെഡ് ലക്ഷ്മിനാരായൺ യാരജോന്ന തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ