കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് യാത്രക്കാരനായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനറെ ഫോൺ കോൾ. കഴിഞ്ഞ ദിവസമാണ് മന്ത്രി കൺട്രോൾ റൂമിലെക്ക് വിളിച്ചത്. ഫോണെടുത്ത് ഉഴപ്പി മറുപടി പറഞ്ഞ 9 കണ്ടക്ടർമാരെ സ്ഥലം മാറ്റാനും മന്ത്രി നിർദ്ദേശിച്ചു.
ആദ്യം വിളിച്ചപ്പോൾ ആരും ഫോണെടുത്തില്ലായിരുന്നു. പിന്നീട് എടുത്തവർ ഒന്നിനും കൃത്യമായ മറുപടിയും നൽകിയില്ല. വനിതാ ജീവനക്കാരടക്കം 9 പേരെ സ്ഥലംമാറ്റാനാണ് മന്ത്രി നിർദേശിച്ചത്.
അർജുൻ ആർ പി, ഫാത്തിമ എസ്, ജോൺസൺ പി ജോസഫ്, മിഥുൻരാജ് എം ആർ, നിർമ്മൽ ബി, ഉഷ ഡി, ജിജു ജയൻ, ലിനേക്കർ എസ് എസ്, രശ്മി ആർ എസ് നായർ എന്നിവരെയാണ് വിവിധ യൂണിറ്റുകളിലേക്ക് സ്ഥലം മാറ്റിയത്.
അതേസമയം ഡ്യൂട്ടിയിൽ ഇല്ലാതിരുന്നവരെയും സ്ഥലംമാറ്റിയതായി പരാതിയുണ്ട്. കൺട്രോൾ റൂം ഒഴിവാക്കി പകരം ആപ്പ് സംവിധാനമാക്കുകയാണെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്.



