Thursday, November 5, 2026
Homeകേരളംഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘം ഇന്നുമുതൽ അന്വേഷണം തുടങ്ങും.

വീട്ടിൽ നിന്ന് കിട്ടിയ വിരലയാളത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലീകരിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പൊലീസ് പറഞ്ഞു.

അടിമാലി വിവേകാനന്ദ നഗർ സ്വദേശിനി കളരിക്കൽ ഉഷാ സന്തോഷിന്റെ പണമാണ് തട്ടിയെടുത്തത്. ക്യാൻസർ രോഗ ബാധിതയായ ഉഷ കീമോ ചികിത്സയ്ക്കു ശേഷം തിരികെ വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടിലെത്തിയ മോഷ്ടാവ് ഉഷയെ കട്ടിലിൽ കെട്ടിയിട്ട ശേഷം വായിൽ തുണി തിരികി പേഴ്സിൽ ഉണ്ടായിരുന്ന 16500 രൂപ കവർന്നത്. സമീപവാസികൾ എത്തിയപ്പോഴാണ് കട്ടിലിൽ കെട്ടിയിട്ട നിലയിൽ ഉഷയെ കണ്ടെത്തിയത്. ഉടൻ അടിമാലി പൊലീസിൽ അറിയിക്കുകയായിരുന്നു.

ആറു വർഷത്തോളമായി ക്യാൻസർ രോഗബാധയെ തുടർന്ന് ഉഷ ചികിത്സയിലാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് അടിമാലിയിലെ സുമനസ്സുകൾ ചേർന്നാണ് ചികിത്സയ്ക്ക് ആവശ്യമായ തുക പിരിച്ചു നൽകിയത്. ചികിത്സയ്ക്ക് ആവശ്യമായ ആ തുകയാണ് മോഷ്ടിക്കപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ