Saturday, June 27, 2026
Homeകേരളംമൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്ക്

മൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്ക്

ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേരെ ഒരു നായ തന്നെയാണ് ആക്രമിച്ചത് എന്ന് പറയുന്നു. പരിക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

മൂന്നാർ ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായയാണ് വിനോദസഞ്ചാരികളെയടക്കം ആക്രമിച്ചത്. ഭക്ഷണം കഴിച്ച് കടയ്ക്കു മുൻപിൽ നിൽക്കുകയായിരുന്നു ആളുകളെ ആദ്യം ആക്രമിച്ചു. തുടർന്ന് കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയവരെയും, കച്ചവടക്കാരെയും നാട്ടുകാരെയും മാറിമാറി തെരുവുനായ ആക്രമിച്ചു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

അടിമാലി താലൂക്ക് ആശുപത്രിയിൽ നിലവിൽ 16 പേർ പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ എടുത്തിട്ടുണ്ട്. മൂന്നാർ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് തെരുവ് നായ ശല്യം നിയന്ത്രിക്കുവാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നുള്ളതാണ് നാട്ടുകാരുടെ ആക്ഷേപം. വിനോദസഞ്ചാര മേഖലയായതുകൊണ്ട് തന്നെ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ വേണ്ടരീതിയിൽ സംസ്കരിക്കാനും നടപടി സ്വീകരിക്കുന്നില്ല.

മാലിന്യങ്ങളിൽ നിന്ന് ആവശ്യത്തിന് തീറ്റ ലഭിക്കുന്നതിനാൽ തെരുവ് നായകളുടെ എണ്ണം ദിനംപ്രതി മൂന്നാറിൽ വർദ്ധിക്കുകയാണ്. പെരിയാവാരൈ സ്റ്റാൻഡ്, മൂന്നാർ കോളനി, രാജമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തെരുവുനായ ശല്യം പരിഹരിക്കാൻ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com