Logo Below Image
Thursday, June 19, 2025
Logo Below Image
Homeകേരളംട്രെയിൻ യാത്രയ്ക്കിടെ, ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് മൊബൈൽ ഫോണിൽ കണ്ട മലയാളി ദമ്പതികൾ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ, ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് മൊബൈൽ ഫോണിൽ കണ്ട മലയാളി ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ ആണ് ഇവർ ഫോണിൽ സിനിമ കണ്ടത്. സഹയാത്രികൻ തൃശൂർ എസ് പിയെ അറിയിക്കുകയും ഇവരെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ബംഗളൂരുവില്‍ സ്ഥിരമായി താമസിക്കുന്ന ഇവർ തൃശൂർ പൂരം കാണാനുള്ള യാത്രയിലായിരുന്നു.

സിനിമയുടെ വ്യാജ പതിപ്പ് ഇവരുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരം നല്‍കിയയാള്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ടയാളാണെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസില്‍ തുടരും സിനിമയുടെ വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.

നടന്‍ ബിനു പപ്പുവിന് വിദ്യാര്‍ഥി വീഡിയോ അയച്ചു നല്‍കിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. നിയമനടപടി സ്വീകരിക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് എം രഞ്ജിത്ത് പ്രതികരിച്ചിരുന്നു. തെളിവും പരാതിയും ലഭിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു. സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്നത് സാമൂഹിക ദ്രോഹമാണ്. നിരവധി തവണ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും സിനിമ തിയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുന്ന വേളയിലാണ് വ്യാജ പതിപ്പ് പുറത്തായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ