ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് ഫ്രൂട്സ് സലാഡിന്റെ റെസിപ്പി ആണ്. ചൂടുള്ള കാലാവസ്ഥയിൽ അല്പം കഴിക്കാൻ ആഗ്രഹം ഇല്ലാത്തവരായി ആരും കാണില്ല. കിടിലൻ രുചിയിൽ എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകൾ











പാൽ -1ലിറ്റർ
കസ്റ്റാഡ് പൗഡർ -3 ടേബിൾ സ്പൂൺ
കണ്ടൻസ്ഡ് മിൽക്ക് -2 ടേബിൾ സ്പൂൺ
പഞ്ചസാര -2 ടേബിൾ സ്പൂൺ
വാനില എസ്സൻസ് -1ടീ സ്പൂൺ
ഐസ് ക്രീം – 4 ടേബിൾ സ്പൂൺ
ആവശ്യമായ ഫ്രൂട്സ്
ആപ്പിൾ -2 എണ്ണം
കറുത്ത മുന്തിരി -1കപ്പ്
വെള്ള മുന്തിരി -1കപ്പ്
മാമ്പഴം -2 എണ്ണം
ഞാലിപൂവൻ പഴം -2 എണ്ണം
പൈനാപ്പിൾ ചെറുതായി അരിഞ്ഞത് -1കപ്പ്
തയ്യാറാക്കുന്ന വിധം









ആദ്യമായി ഒരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കുവാൻ വെയ്ക്കുക. ചൂടായി വരുമ്പോൾ രണ്ടു ടേബിൾ സ്പൂൺ പാൽ ഒരു ചെറിയ ബൗളിലേക്ക് ഒഴിച്ച് അതിലേക്ക് 3ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക.
അടുപ്പിൽ വെച്ച പാൽ നന്നായി ചൂടായി തുടങ്ങുമ്പോൾ കസ്റ്റാർഡ് പൗഡർ ചേർത്ത് വെച്ച പാൽ അതിലേക്ക് കുറച്ചു വീതം ഒഴിച്ച് തുടർച്ചയായി ഇളക്കികൊണ്ടിരിക്കുക. (അടിയിൽ പിടിക്കാതെ തീ കുറച്ചു വെച്ച് വേണം തിളപ്പിക്കാൻ.) തിളച്ചു കുറുകി വരുമ്പോൾ ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര (മധുരം നോക്കി മാത്രം) ചേർത്ത് ഇളക്കി ആറുന്നതിനായി മാറ്റി വെക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക.
ആറിയതിന് ശേഷം ഒരു ടീ സ്പൂൺ വാനില എസ്സൻസു കൂടി ചേർത്ത് ഇളക്കി ഫ്രിഡ്ജിൽ ഒരു മണിക്കൂർ വെച്ച് തണുത്തു വരുമ്പോൾ പുറത്തെടുത്തു നന്നായി ബീറ്റ് ചെയ്യുക. വീണ്ടും ഫ്രിഡ്ജിൽ വെക്കുക. (ഫ്രീസറിൽ വെക്കരുത് )
ഇനി ആവശ്യം ഉള്ളപ്പോൾ തണുപ്പോടുകൂടി ഫ്രിഡ്ജിൽ നിന്നും എടുത്ത് ഫ്രൂട്സ് കഴുകി ചെറുതായി അരിഞ്ഞ് ഇതിൽ ചേർത്ത് ഇളക്കിയതിനു ശേഷം 4 ടേബിൾ സ്പൂൺ വാനില ഐസ് ക്രീം കൂടി ചേർത്ത് കഴിക്കുക. (അണ്ടിപരിപ്പ് ചെറുതായി റോസ്റ്റ് ചെയ്ത് വേണമെങ്കിൽ ഇതിൽ ചേർക്കാം.)
അടിപൊളി ഫ്രൂട്സ് സലാഡ് റെഡി. എല്ലാവരും ഉണ്ടാക്കി നോക്കണേ. ഇനി അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച വീണ്ടും വരാം.
കൊതിപ്പിക്കുകയാണല്ലേ
പുതിയ തരം ഫ്രൂട്ട് സാലഡുകൾ ഇറങ്ങിയെങ്കിലും കസ്റ്റേർഡ് കാച്ചി ഒഴിച്ച നമ്മുടെ അമ്മമാർ ഉണ്ടാക്കിയിരുന്ന ഫ്രൂട്ട് സാലഡ് പലരും മറന്നു തുടങ്ങി. എനിക്കിപ്പോഴും ഇത്തരത്തിൽ ഉള്ളതാണ് ഇഷ്ടം. പുതുമയോടെ അവതരിപ്പിച്ചു. നന്ദി
കെട്ടിലും മട്ടിലും പുതിയ മാറ്റത്തോടെ എത്തിയ പാചക രംഗം അസ്സലായി


അതെ, സന്തോഷം, സ്നേഹം
ഉള്ളി തീയൽ മുതൽ റീനയുടെ റസിപ്പികൾ എല്ലാം തന്നെ ചെയ്തു നോക്കിയിട്ടുണ്ട്. ഒക്കെ ്് രുചികരം. ആശംസകൾ ഈ കൈപുണ്യത്തിന്
Super