Wednesday, September 2, 2026
Homeകേരളംമാധ്യമപ്രവർത്തകർക്കായി സൈബർ ക്രൈം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

മാധ്യമപ്രവർത്തകർക്കായി സൈബർ ക്രൈം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പോലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി സൈബർ കുറ്റകൃത്യങ്ങൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ചു അവബോധന ക്ലാസ് സംഘടിപ്പിച്ചു.

അനുദിനം മാറിവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു നിരന്തരം അവബോധനം ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചതെന്നും പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ ഐ പി എസ് പറഞ്ഞു.

വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ , കുറ്റവാളികളെ പിടികൂടുന്ന രീതി , സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ എന്നീ വിഷയങ്ങൾ ക്ലാസ്സിൽ കൈകാര്യം ചെയ്തു.

സൈബർ വിഭാഗം ഡി വൈ എസ് പി എസ് അരുൺകുമാർ , സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പ്രവീൺ എസ് ആർ , സൈബർ സെക്യൂരിറ്റി ഇൻസ്‌പെക്ടർ എ ശ്യംകുമാർ, സൈബർ വിഭാഗം ജീവനക്കാർ വിവിധ മാധ്യമങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിശീലന പരിപാടിയിൽ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ