Wednesday, September 30, 2026
Homeഅമേരിക്കമാർത്തോമ്മാ ഫാമിലി കോൺഫ്രൻസിൻറെ റെജിസ്ട്രേഷൻ ന്യൂ ജേഴ്‌സിയിൽ പുരോഗമിക്കുന്നു

മാർത്തോമ്മാ ഫാമിലി കോൺഫ്രൻസിൻറെ റെജിസ്ട്രേഷൻ ന്യൂ ജേഴ്‌സിയിൽ പുരോഗമിക്കുന്നു

ജീമോൻ റാന്നി

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ  സംഘങ്ങൾ   ഫെബ്രുവരി 16, 23  മാർച്ച് 2 എന്നീ തീയതികളിൽ ന്യൂ ജേർസിയിലുള്ള സെൻറ്. സ്റ്റീഫൻസ്, റെഡീമർ, സെന്റ്. പീറ്റേഴ്‌സ്‌, സീയോൺ മുതലായ ഇടവകകൾ  സന്ദർശിച്ചു. ഇടവക വികാരിമാരായ റവ. അരുൺ എസ്സ്. വർഗീസ്,  റവ. ജെസ്സ് എം. ജോർജ്, റവ. ടി.എസ്സ്. ജോൺ, എന്നിവർ സന്ദർശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്‌തു.

കോൺഫ്രൻസിൻറെ  സ്ഥലം, തീയതി, പ്രസംഗകർ, കോൺഫ്രൻസ് തീം, സുവനീറിൻ്റെ വിശദാംശങ്ങൾ, ആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള സ്പോൺസർഷിപ്പ് പാക്കേജ്  അതിലെ ആകർഷണീയമായ അവസരങ്ങൾ, ഫാമിലി കോൺഫ്രൻസിൽ ഇദംപ്രഥമമായി ക്രമീകരിക്കുന്ന ഇംഗ്ലീഷ് ട്രാക്, ഭിന്നശേഷിയുള്ളവർക്കുള്ള ട്രാക്  എന്നിവയെപ്പറ്റി വിവിധ കൺവീനർമാർ പ്രസ്‌താവന നടത്തി.

ജൂലൈ മാസം 3 മുതൽ 6 വരെ ലോങ്ങ് ഐലൻഡ് മെൽവിൽ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിലേക്കു എല്ലാവരെയും സ്വാഗതം  ചെയ്യുകയും ഇടവകകൾ  നൽകിയ  മികച്ച പിന്തുണക്ക് ഇടവക വികാരിമാരോടും ഇടവകാംഗങ്ങളോടും കോൺഫറൻസ് ടീം ഹൃദയംഗമായ  നന്ദി അറിയിച്ചു.

തോമസ് ജേക്കബ് (ഷാജി), ശാമുവേൽ കെ. ശാമുവേൽ,⁠  ചെറിയാൻ വർഗീസ്, ജിജി ടോം, ഡോ.ബെറ്റ്സി മാത്യു, തോമസ് ഉമ്മൻ, ഷേർളി തോമസ്, ഏബ്രഹാം തരിയത്, ജിഷു ശാമുവേൽ, ദിലീപ് മാത്യു, തോമസ് ബിജേഷ്, ലിബിൻ വർഗീസ്, ബീനാ ജോൺ, റിയാ വർഗീസ്, മേരിക്കുട്ടി ഏബ്രഹാം, എന്നിവർ സന്ദർശക ടീമുകളിലുണ്ടായിരുന്നു.

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ