Thursday, September 3, 2026
Homeകേരളംസർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ യുവതി...

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ

ആലപ്പുഴ: ചെങ്ങന്നൂർ സ്വദേശി സുജിതാ സുരേഷ് ആണ് അറസ്റ്റിലായത്. സർക്കാരിന്റെ തിരിച്ചറിയൽ കാർഡ് അടക്കം വ്യാജമായി നിർമിച്ചായിരുന്നു തട്ടിപ്പ്. പി എസ് സി റാങ്ക് പട്ടിക വരെ ഇവർ വ്യാജമായി ഉണ്ടാക്കിയതായി പരാതിക്കാരി ആരോപിക്കുന്നു.

മാന്നാർ ബുധനൂർ സ്വദേശിയായ യുവതിക്ക് ആയുർവേദ ആശുപത്രി, കേരളാ വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ എവിടെയെങ്കിലും ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കഴിഞ്ഞവർഷം നാലേകാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ചെങ്ങന്നൂർ പൊലീസ് സുജിതയെ അറസ്റ്റ് ചെയ്തത്. താനും ആയുർവേദ ആശുപത്രിയിലെ ജീവനക്കാരി ആണെന്നുപറഞ്ഞായിരുന്നു തട്ടിപ്പ്.

പണം നൽകിയാണ് താൻ സ്ഥിര നിയമനമുള്ള ജോലി നേടിയെടുത്തെതെന്ന് ഐഡി കാർഡ് സഹിതം കാണിച്ച് സുജിത വിശ്വസിപ്പിച്ചു. പി എസ് സി റാങ്ക് ലിസ്റ്റ് പട്ടിക വരെ വ്യാജമായി ഉണ്ടാക്കിക്കാണിച്ചു കൊടുത്തെന്ന് പരാതിക്കാരി ആരോപിക്കുന്നു.പുലിയൂർ സ്വദേശിയായ മറ്റൊരു യുവതിയുൾപ്പെടെ നിരവധിപേർ സമാനമായ രീതിയിൽ സുജിതക്കെതിരെ നൽകിയ പരാതികളിൽ ചെങ്ങന്നുർ, വെണ്മണി പൊലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.

തൊഴിൽ വാഗ്ദാനത്തിനുപുറമെ ചെങ്ങന്നൂരിലെ ശക്തിബിൽഡേഴ്സ് എന്ന നി‍ർമാണ കമ്പനിയുടെ പാര്‍ട്ണറാണെന്നും കമ്പനിയിൽ നി​ക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കബളിപ്പിച്ചതിന്റെ പേരിൽ മറ്റ് രണ്ടു കേസുകളും പ്രതിക്കെതിരെയുണ്ട്. കബളിപ്പിക്കപ്പെട്ടവർ കോടതികളിൽ കൊടുത്തിട്ടുള്ള നിരവധി ചെക്കു കേസുകളും യുവതിക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ