Wednesday, September 2, 2026
Homeഅമേരിക്കഒരു പുതു വർഷ ആശംസ ✍ശ്രീ മിഥില

ഒരു പുതു വർഷ ആശംസ ✍ശ്രീ മിഥില

ശ്രീ മിഥില

ഭാരതീയ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും തലങ്ങളിൽനിന്നുകൊണ്ടുതന്നെ ലോകസമാധാനത്തിനുവേണ്ടി നമുക്ക് ഒരു മാലയിലെ മുത്തുമണികൾപോലെ ഒന്നിച്ചുനിൽക്കാൻ കഴിയട്ടെയെന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. കുട്ടികളിലും യുവാക്കളിലും മതഭ്രാന്തിന്റെ വിത്തുകൾ പാകാതെ അവരെ മനുഷ്യരാക്കാൻ ഓരോ മാതാപിതാവും ശ്രമിച്ചാൽ കുടുംബത്തിൽ തുടങ്ങി ഒരു ജനതയിൽ അവസാനിക്കുന്ന നല്ലൊരു തലമുറ നമുക്ക് പുതുവർഷത്തിൽ സാധിച്ചെടുക്കാൻ സാധിക്കട്ടെ അതിനുവേണ്ടി പ്രയത്നിക്കട്ടെ.

പോയവർഷം വലിയ ദുരന്തങ്ങൾക്ക് സാക്ഷിയായ നമ്മൾ പ്രത്യാശകളിലേയ്ക്ക് ഉറ്റുനോക്കുന്നു. പ്രതീക്ഷയാണ് ജീവിതത്തിന്റെ ആധാരം. പ്രകൃതിയെ ചേർത്തുപിടിക്കാനും ദുരന്തങ്ങൾക്ക് കാരണമാകാതെയിരിക്കാനും ഓരോ വ്യക്തിയും ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ പുതുവർഷം ഏറെ മേന്മയുള്ളതായിത്തീരും. മാനസികസംഘർഷങ്ങളെ ലഹരിയുടെ കൂട്ടുപിടിച്ചു ആയാസരഹിതമാക്കുന്ന പുതിയ തലമുറ അധഃപ്പതിച്ചുപോകാതെ കാത്തുസൂക്ഷിക്കേണ്ടതും ഓരോ മാതാപിതാക്കളുടെയും ശ്രദ്ധയിൽ പെടട്ടെ.

വിശപ്പ്‌ പുതച്ചവന്റെ ഭിക്ഷാപാത്രത്തിൽ കണ്ണുനീരുനിറയുംമുൻപ് അവന് ഭക്ഷണം കൊടുക്കാൻ മനസ്സുള്ള കാരുണ്യവാന്മാരായ ഒരു പുതിയ തലമുറയെ ഈ പുതുവർഷത്തിൽ നമുക്ക് പ്രതീക്ഷിക്കാം

തകർന്നതൊക്കെ തിരിച്ചുപിടിക്കുന്ന മാനവൻ മനുഷ്യത്വത്തിനും മാനവികതയ്ക്കും കൂടുതൽ വിലയിടട്ടെ.
ലഹരിയിൽമുങ്ങുന്ന പുതിയ തലമുറയിൽ ഉന്മേഷത്തിന്റെ വിത്തുകൾ പാകാൻ നമുക്ക് കൂട്ടായിനിൽക്കാം. നമ്മൾ ഒരേ മാതാപിതാക്കളുടെ സന്തതിപരമ്പരകൾ എന്നുള്ള ബോധ്യം നമ്മളിൽ ആദ്യം ഉണ്ടാവണം. അതു കുട്ടികളിൽ അവബോധമുണ്ടാക്കാനും കഴിയണം.

കല്പിച്ച അതിരുകളിൽനിന്നല്ലാതെ ഒഴുകുന്ന ജീവിതത്തിനിടയിൽ കല്ലിലും ചില്ലയിലുംതട്ടി വേഗത കുറഞ്ഞാലും നിസ്സംഗതയോടെ അത് ഒഴുകുകതന്നെ ചെയ്യും. കാലത്തിന്റെ ഒഴുക്ക് സുഗമമാകാൻ നമുക്ക് ഒന്നിച്ചുനിൽക്കാം പ്രാർത്ഥിക്കാം. ആകാംഷകൾക്കൊപ്പം പ്രത്യാശകളും ഒരുപോലെ പ്രതിഫലിക്കുന്ന പുതുവർഷാശംസകൾ നേർന്നുകൊണ്ട്

ശിരസുയർത്തിനിന്നിടുന്ന
രമ്യഹർമ്യമൊക്കെയും
തകർത്തെറിഞ്ഞുവീഴ്ത്തുവാൻ
കഴിഞ്ഞിരുന്നു കാറ്റിനും.
കരുത്തരാണ് നാമിതെന്ന
ചിന്തയെത്ര വ്യർത്ഥമേ
ഫലംനിറഞ്ഞ ചിന്തകൾ
കനിഞ്ഞുതന്നെനിന്നിടും
പകിട്ടുനൽകുമാരവങ്ങൾ
പലപ്പൊഴും ക്ഷണിക്കിലും
പരക്കെ നമ്മിലോടണം
വിനയമാം പ്രകാശവും

ശ്രീ മിഥില✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ