Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
സ്‌കാർബൊറോ കപ്പ് ടൂർണമെന്റിൽ കിരീടജേതാക്കളായി നോർത്തേൺ വൂൾവ്‌സ് | മലയാളിമനസ്സ്
Friday, October 23, 2026
Homeഅമേരിക്കസ്‌കാർബൊറോ കപ്പ് ടൂർണമെന്റിൽ കിരീടജേതാക്കളായി നോർത്തേൺ വൂൾവ്‌സ്

സ്‌കാർബൊറോ കപ്പ് ടൂർണമെന്റിൽ കിരീടജേതാക്കളായി നോർത്തേൺ വൂൾവ്‌സ്

ജോസഫ് ജോൺ കാൽഗറി

സെപ്റ്റംബർ 21-നു Scarborough FC സംഘടിപ്പിച്ച ആവേശകരമായ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളായി നോവ സ്കോഷ്യൻ ടീമായ നോർത്തേൺ വോൾവ്‌സ്‌. അറ്റ്ലാന്റിക് പ്രവിശ്യകളിൽ നിന്നും ആദ്യമായാണ് ഒരു ടീം ഈ നേട്ടം കൈവരിക്കുന്നത്.

കാനഡയും യുഎസ്എയും ഉൾപ്പെടെ 21 ശക്തരായ ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റുരച്ചത്. ഒന്റാറിയോയിലെ സ്കാർബറോയിൽ നടന്ന വാശിയേറിയ ഈ ടൂർണമെന്റ് നിലവാരം കൊണ്ടും കളിയുടെ മേന്മ കൊണ്ടും ഫുട്ബാൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഫുട്ബോളിനെ എക്കാലവും നെഞ്ചേറ്റുന്ന മലയാളിക്ക് അഭിമാനമായി ഈ ടൂർണമെന്റ്.

ഹാലിഫാക്സിലെ (നോവ സ്‌കോഷ്യ) മലയാളി ഫുട്ബോൾ പ്രേമികളാൽ 2023-ൽ സ്ഥാപിതമായ ഫുട്ബാൾ ക്ലബാണ് നോർത്തേൺ വോൾവ്‌സ്‌. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കാനഡയുടെ ഫുട്ബാൾ ഭൂപടത്തിൽ സ്വന്തമായി ഒരിടം നേടാൻ നോർത്തേൺ വോൾവ്‌സിനു കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല. യുവ പ്രതിഭകളെ തിരിച്ചറിയുകയും അവർക്കു വളരാനുള്ള ഇടം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലൂടെയാണ് ഈ ടീം ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. ഈ അടുത്ത കാലത്തു നടത്തപ്പെട്ട കുട്ടികൾക്കായുള്ള ഫുട്ബാൾ ടൂർണമെന്റ് ഇത്തരത്തിൽ ശ്രദ്ധേയമായ ഒന്നായിരുന്നു.

ഒരു തോൽവിയും വഴങ്ങാതെയാണ് ടൂർണമെന്റിൽ നോർത്തേൺ വോൾവ്‌സ്‌ തങ്ങളുടെ പ്രകടനം കാഴ്ച വച്ചത്. അറ്റ്ലാന്റിക് പ്രവിശ്യയിൽ നിന്നും ആദ്യമായാണ് ഒരു ടീം Scarborough Cup നേടുന്നത് എന്നത് അവരുടെ അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി.

ഫൈനലിൽ മുൻ ചാമ്പ്യന്മാരായ കൈരളി FC എന്ന ക്ലബ്ബിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് നോർത്തേൺ വോൾവ്‌സ് അടിയറവു ചെയ്യിച്ചത്. ഈ ടൂർണമെന്റ് ക്ലബിന്റെ വിജയകരമായ യാത്രയിൽ ഒരു നിർണ്ണായക മുന്നേറ്റമായി മാറി, ഒപ്പം ദേശീയ-അന്തർദേശീയ ഫുട്ബോൾ രംഗത്ത് അവരുടെ സ്ഥാനം ഉറപ്പിച്ചു.

ഈ വിജയം നോവ സ്കോഷ്യൻ ഫുട്ബാൾ രംഗത്ത് നിർണായകമായ കാൽവെപ്പായി മാറും എന്നത് നിസ്തർക്കമാണ്. മലയാളികൾ കൂടുതൽ ഈ രംഗത്തേക്ക് ആകൃഷ്ടരാകാനും ഒപ്പം കനേഡിയൻ ഫുട്ബാൾ രംഗത്തേക്ക് കൂടുതൽ മലയാളി സാന്നിധ്യം ഉറപ്പിക്കാനും ഇത്തരം നേട്ടങ്ങൾ ഉതകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

വാർത്ത: ജോസഫ് ജോൺ കാൽഗറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ