ചെമ്പഴന്തി ഇടത്തറയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപിച്ചു. ഇടത്തറ മാധവാശ്രമത്തിൽ ലൗഷ (51)യെ ഭർത്താവ് ജയകുമാറാണ് വെട്ടി പരിക്കേൽപിച്ചത്. കഴുത്തിന് പിന്നിലും കൈപ്പത്തിയിലുമാണ് വെട്ടേറ്റത്.
കുടുംബ വഴക്കിനിടെയാണ് ജയകുമാർ ഭാര്യ ലൗഷയെ വെട്ടിയത്. ഗുരുതര പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം ഭർത്താവ് ജയകുമാർ ഒളിവിലാണ്.