Thursday, September 24, 2026
Homeകായികംവീണ്ടും റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഹൈദരാബാദ്; ഡല്‍ഹിയ്‌ക്കെതിരെ ജയം.

വീണ്ടും റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഹൈദരാബാദ്; ഡല്‍ഹിയ്‌ക്കെതിരെ ജയം.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 67 റണ്‍സിന് തകര്‍ത്തു. 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 199 റണ്‍സിന് ഓള്‍ഔട്ടായി. 66 റണ്‍സ് എടുത്ത ജേക്ക് ഫ്രേസറും 44 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തും ഡല്‍ഹിക്കായി പൊരുതി.

ഹൈദരാബാദിനായി ടി നടരാജന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 266 റണ്‍സ് എടുത്തത്. ട്രാവിസ് ഹെഡ് 89ഉം ഷഹബാസ് 59ഉം അഭിഷേക് ശര്‍മ 46ഉം റണ്‍സ് എടുത്തു. സീസണില്‍ ഇത് മൂന്നാം തവണയാണ് ഹൈദരാബാദ് 250 കടക്കുന്നത്. അഞ്ചാം ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പാറ്റ് കമ്മിന്‍സിനും സംഘത്തിനും ആയി. അഞ്ചാം തോല്‍വി വഴങ്ങിയ ഡല്‍ഹി എട്ടാം സ്ഥാനത്തേക്കും വീണു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ ഓപ്പണര്‍ പൃഥ്വി ഷാ ആദ്യ നാല് പന്തില്‍ ബൗണ്ടറി നേടി. അഭിഷേക് പൊരല്‍ 22 പന്തില്‍ 42 റണ്‍സും ജേസ് ഫ്രേസര്‍ 18 പന്തില്‍ റണ്‍സും എടുത്തതാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ട്രിസ്റ്റന്‍ 11 പന്തില്‍ 10 റണ്‍സും റിഷഭ് പന്ത് 35 പന്തില്‍ നിന്ന് 44 റണ്‍സും നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ