Tuesday, August 25, 2026
Homeഇന്ത്യഈ ഫീച്ചർ വന്നാൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും.

ഈ ഫീച്ചർ വന്നാൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും.

ന്യൂഡൽഹി: ചെറുതും വലുതുമായ ഇടപാടുകൾ നിമിഷങ്ങൾക്കകം നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സംവിധാനമാണ് യുപിഐ. എന്നാൽ, ഓരോ ഇടപാടുകൾക്കും
ചാർജ് ഈടാക്കാൻ തുടങ്ങിയാൽ ഭൂരിഭാഗം ആളുകളും യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നത് നിർത്തുമെന്നാണ് സർവേ. ലോക്കൽ സർക്കിൾ നടത്തിയ ഓൺലൈൻ സർവേയിലൂടെയാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ യുപിഐ ഇടപാട് ഒരിക്കലോ, അല്ലെങ്കിൽ ഒന്നിൽ കൂടുതൽ തവണയോ ഫീസ് ഈടാക്കിയതായുള്ള അനുഭവം നിരവധി സർവേയിൽ പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്തെ 364 ജില്ലകളിൽ നിന്നായി 34,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവേ നടത്തിയത്. ഇതിൽ 73 ശതമാനം പേരും യുപിഐയ്ക്ക് ഫീസ് ഈടാക്കി തുടങ്ങിയാൽ ഗൂഗിൾ പേ അടക്കമുള്ള ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത 23 ശതമാനം ആളുകൾ മാത്രമാണ് ഇടപാടിന് ഫീസ് നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. ഇതിൽ രണ്ടിൽ ഒരാൾ പ്രതിമാസം പത്തിലധികം യുപിഐ ഇടപാടുകൾ നടത്തുന്നവരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ