Logo Below Image
Tuesday, April 8, 2025
Logo Below Image
Homeകേരളംപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; മാനന്തവാടിയിൽ മദ്രസ അധ്യാപകന്‍ പിടിയിൽ*

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; മാനന്തവാടിയിൽ മദ്രസ അധ്യാപകന്‍ പിടിയിൽ*

മാനന്തവാടി:–പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈം ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചന്ന കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റിൽ.സംഭവത്തിൽ എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമ വിവരം കുട്ടി വീട്ടിൽ പറഞ്ഞതോടെ മാതാപിതാക്കൾ യുവാവിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

എസ്.ഐ ജാന്‍സി മാത്യു എത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനഭംഗത്തിനും പോക്‌സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തു. ഇയാള്‍ മുന്‍പും തന്നോട് മോശമായി പെരുമാറിയിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
➖➖➖➖➖➖➖➖

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ