സമത്വസുന്ദരമായ റഷ്യയും, റഷ്യൻറിപ്പബ്ലിക്കുകളും, ലാൽബഹാദൂർശാസ്ത്രി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട
താഷ്ക്കെന്റും സന്ദർശിക്കണമെന്ന്
ചെറുപ്പം മുതലേ ഞാൻ ആഗ്രഹിച്ചിരുന്നു. അത്സഫലീകരിക്കപ്പെട്ടത് 2012ഒക്ടോബറിലായിരുന്നു.
2012 ഒക്ടോബർആറിനാണ്
ഞങ്ങൾ കൊച്ചിയിൽ നിന്നും
യാത്ര ആരംഭിക്കുന്നത്.
സംഘത്തിൽ 26ഡോക്ടർമാരും,
ഞാനും പിന്നെ SOTC യുടെ മാനേജരും. വൈകീട്ട്നാലുമണിയുടെ ഫ്ലൈറ്റിൽ
ഞങ്ങൾ ഡൽഹിക്ക് യാത്ര തിരിച്ചു. മൂന്ന് മണിക്കൂർ ഒരു ആഭ്യന്തരഫ്ലൈറ്റിൽ
യാത്രചെയ്യുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ വിഷമമാണ്. എങ്കിലുംവരാനിരിക്കുന്നതാഷ്ക്കന്റ്
ദിനങ്ങളെ ഓർത്തു നന്നായി ഉറങ്ങി. കൃത്യം ഏഴുമണിയോടെഞങ്ങൾഡൽഹിയിലെത്തി,
ഇന്റർനാഷണൽ ടെർമിനലിലേയ്ക്ക് യാത്ര തിരിച്ചു.
ഞങ്ങളുടെ താഷ്ക്കന്റ് ഫ്ളൈറ്റ് രാത്രി 12.45ന്ആയിരുന്നു.ഇമിഗ്രേഷനും,
സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ്,
സ്പെഷ്യൽ ലോഞ്ചിൽ നിന്നു ഭക്ഷണവും കഴിച്ചു. അധികംതാമസിയാതെ ബോർഡിംഗ് തുടങ്ങി.ഉസ്ബെക്കിസ്ഥാൻ
എയർലൈൻസിന്റെ ആകാശപ്പറവകളേ
കണ്ടപ്പോൾ ഒരു കാര്യം തീർച്ചപ്പെടുത്തി, ഈറഷ്യൻസുന്ദരിമാർ ഒരുസംഭവംതന്നെ.
ഹൃദ്യമായ വരവേൽപ്,ഉഷ്മളമായ
സ്വീകരണം!
ഫ്ലൈറ്റ് എയർബോൺ ആയി, സീറ്റ്‌ബെൽറ്റ് അഴിക്കാനുള്ള ഉത്തരവും വന്നു. സുന്ദരിമാർമദ്യസൽക്കാരം തുടങ്ങി.
സന്തോഷം, ഒന്ന്റിലാകസ് ചെയ്യാമല്ലോ! രണ്ട്സിംഗിൾമാൾട്ട് കഴിച്ചു. ഇത് എന്റെ
എട്ടാമത്തെ വിദേശ യാത്രയായിരുന്നു, എന്നിട്ടും ഉള്ളിൽ വല്ലാത്തൊരുആവേശം
.അത്താഴത്തിന് സീ നൂഡിൽസ്, എന്ന് വെച്ചാൽ സമുദ്രത്തിലെ സകല ജീവികളും
അതിലുണ്ടായിരുന്നു. ഒന്ന് മയങ്ങിയതേ ഉള്ളൂ,ലാൻഡിംഗ് അറിയിപ്പിൽ ഞാൻ ഞെട്ടിയുണർന്നു. മിനുട്ടുകൾക്കുള്ളിൽ ഞങ്ങൾതാഷ്‌കെന്റിന്റെ മണ്ണിലി റങ്ങി. വളരേ ചെറിയ എയർപ്പോർട്ട്! ഇമിഗ്രേഷനും, കസ്റ്റംസ്ക്ലിയറൻസ്സുമൊക്കെ,ഒരുപാട് വൈകിയെങ്കിലും 5,15 ന് ഞങ്ങൾ
പുറത്തിറങ്ങി. അസഹനീയമായ തണുപ്പ്,
ഒരുവിധത്തിൽബസ്സിൽക്കയറി
ഹോട്ടലിലെത്തി
ഉസ്ബെക്കിസ്ഥാന്റെതലസ്ഥാനനഗരമാണ്
താഷ്കന്റ്.കല്ലുകൊണ്ടൂള്ള പട്ടണം
എന്നാണ് താഷ്കന്റ് എന്ന വാക്കിനർത്ഥം. നിരവധിമ്യൂസിയങ്ങൾക്കും, സോവിയറ്റ്
പ്രതാപകാലഘട്ടത്തിലെ വാസ്തുവിദ്യക്കും പേരുകേട്ട നാട്.ഹോട്ടൽഉസ്ബെക്കിസ്ഥാൻ – നഗരത്തിലെ സോവിയറ്റ് വാസ്തുവിദ്യയുടെ
മകുടാേദാഹരണമാണ് ഈ ആഡംബര ഹോട്ടൽ.ഇവിടെയായിരുന്നു ഞങ്ങൾക്ക്
താമസസൗകര്യമൊരുക്കിയത്.എല്ലാവരെയും അവരവരുടെ മുറിയിൽ പറഞ്ഞയച്ച്
ഞാൻ റൂമിൽ കയറി. രാവിലെ 9 മണിക്ക്
റെസ്റ്റോറെൻ്റിൽ എത്താനുള്ളനിർദേശവും നൽകി.വിഭവസമൃദ്ധമായ കോണ്ടിനെന്റല്ൽ
ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഞങ്ങൾ പത്ത്മണിക്ക് നഗരക്കാഴ്ചകൾ കാണാൻ പുറപ്പെട്ടു.
സോവിയറ്റ്ക്രൂരതകളുടെ “മെമ്മോറിയല്‍ കോംപ്ലക്സ് ഓഫ് റിപ്രഷന്‍’ എന്നസ്മാരകമാണ് ആദ്യം സന്ദര്‍ശിച്ചത്.
മനോഹരമായ ഉദ്യാനത്തോട് കൂടി ഈ സ്മാരകംനിലകൊള്ളുന്നു.അവിടെനിന്ന്
അമീർ തിമൂർസ്‌ക്വയറിലേക്ക് ഞങ്ങൾ നീങ്ങി.ചെങ്കിസ്ഖാനുശേഷം ലോകത്തെ വിറപ്പിച്ച അമീർതിമൂർ ചക്രവര്‍ത്തി കുതിരപ്പുറത്തേറി പ്രൗഡിയോടെ നില്‍ക്കുന്ന ഒരു വെങ്കല പ്രതിമ.
പ്രതിമക്ക് മുന്നിൽ നിന്ന് ഫോട്ടോ
എടുക്കാൻ ശ്രമിക്കുന്നവരുടെ
ഉന്തും തള്ളും അവിടെ കാണാമായിരുന്നു. മുൻപ് ജോസഫ് സ്റ്റാലിന്റെയും
കാൾ മാര്‍ക്‌സിന്റേയും പ്രതിമയായിരുന്നു
ഇവിടെ.സ്വാതന്ത്ര്യത്തിനുശേഷം
രാജ്യത്തിന്റെ പ്രതീകമായി അമീർ തിമൂർ നിലനിൽക്കുന്നു.
അവിടെ നിന്ന് ഇറങ്ങിയ ഞങ്ങൾ ഇൻഡിപെൻഡൻസ് മ്യൂസിയത്തിലേക്ക് നീങ്ങി. ഉസ്ബെക്കിസ്ഥാന്റെ മുഴുവൻ ചരിത്രത്തിന്റെയും പ്രദർശനമാണിത്. ശിലായുഗം മുതൽ ഇരുപതാംന്നൂറ്റാണ്ട്
വരേയുള്ള ചരിത്ര ഭാഗങ്ങൾ
ഇരുനിലകളിലായി പ്രദർശിപ്പിച്ചിരിക്കുന്നു.
മുസിയത്തിൽ നിന്നും ഇറങ്ങിയപ്പോൾ രണ്ടു മണി കഴിഞ്ഞു, നല്ല വിശപ്പ്.ബസ്സിൽ വെച്ച് തന്നെഓരോബിയർഎല്ലാവർക്കും
കൊടുത്തു.ഒരു ഗ്രാമീണ റെസ്റ്റോറന്റിലാണ് ഉച്ചഭക്ഷണം. മധ്യേഷ്യയിലുടനീളമുള്ള
തുർക്കി ജനതയുടെ പാചകപാരമ്പര്യങ്ങൾ
ഉസ്ബെക്ക്ജനത പങ്കിടുന്നു.
ഉസ്ബെക്കിസ്ഥാനിൽ
ബ്രെഡിനും നൂഡിൽസിനും പ്രാധാന്യമുണ്ട്.
ഉസ്ബെക്ക്പാചകരീതിയ”നൂഡിൽസമ്പന്നർ”
എന്നാണ് വിശേഷിപ്പിക്കുന്നത്.
ആട്ടിറച്ചിക്കാണ് പ്രാധാന്യം.
എല്ലാവരും നല്ല പോലെ ആസ്വദിച്ചു കഴിച്ചു
സ്വല്പം വിശ്രമിച്ചശേഷം
ഞങ്ങൾ സെന്‍ട്രല്‍ ഏഷ്യയിലെ ഏറ്റവും
വലിയമാർക്കറ്റായചോര്‍സു
ബസാറിലേക്കാണ് പോയത്. പഴം, പച്ചക്കറി, ഡ്രൈ ഫ്രൂട്‌സ്, പാല്‍ ഉല്‍പ്പന്നങ്ങള്‍, പലഹാരങ്ങൾ, ഇറച്ചി വിഭവങ്ങൾ
അങ്ങനെ ഒരുവിധം എല്ലാ സാധനങ്ങളും
ഇവിടെ ലഭിക്കും.ജീവിതത്തിൽ ഇതുവരെ
കണ്ടിട്ടില്ലാത്ത ഉണങ്ങിയ പഴങ്ങളാണ്
മുകളിലത്തെ നിലയിൽ, താഴെ പച്ചക്കറി
പഴ വർഗ്ഗങ്ങൾ എന്നിവയും.
ഇവിടെ നിന്നും ഇറങ്ങുമ്പോൾ
നേരം സന്ധ്യയായിരുന്നു. പുറത്ത്
കൊടും തണുപ്പ്.വോഡ്കയാണ്
ഇവിടുത്തെപ്രധാന മദ്യം. ഈ കൊടും
തണുപ്പിൽ നിന്നും മുക്തി നേടാൻ ഇത് തന്നെ വേണം. അത്താഴത്തിന് നൂഡിൽസ്,
റൊട്ടി, പിന്നെ സകല ജീവജാലങ്ങളും ഉണ്ടായിരുന്നു.അത്താഴത്തിന്റെ മുഖ്യ
ആകർഷണമാണ് സുന്ദരിമാരുടെ നൃത്തം.
ഞാനും ഒന്ന് ആഘോഷിച്ചു. നൈറ്റ് ക്ലബ്ബിൽ
നിന്നും ഇറങ്ങിയപ്പോൾ 10 മണി കഴിഞ്ഞിരുന്നു.
ഇനി നൈറ്റ്ലൈഫ്’; നിശാസഞ്ചാരം. മിക്ക വിദേശരാജ്യങ്ങളിലും നൈറ്റ് ലൈഫിന്
വളരെയേറെ പ്രാധാന്യമുണ്ട്.പട്ടായയിലും
മറ്റു ഏഷ്യൻനഗരങ്ങളിലും കാണുന്ന
തിരക്ക് ഇവിടെ അനുഭവപ്പെട്ടില്ല.ഞങ്ങൾ
നേരെ പോയത് ഒരു വലിയ ഫാം ഹൗസിലേയ്ക്കായിരുന്നു. ഏതാണ്ട് 45 മിനിറ്റ് വിജനമായതെരുവിലൂടെയായിരുന്നു യാത്ര.
ഒരു കുന്നിൻ്റെ താഴ്‌വാരത്തിലാണ്
ഈ ഫാം ഹൗസ്. വല്ലാത്തൊരു നിഗൂഡത എനിക്ക് ഫീൽ ചെയ്തു. നല്ലൊരു ത്രീസ്റ്റാർ ഹോട്ടലിൻ്റെ ലോബിയോട് കിടപിടിക്കുന്ന റിസപ്ക്ഷൻ. എല്ലാവരും അകത്തേക്ക് കയറി,അവരവരുടെ ഇണയെ
തിരഞ്ഞെടുത്ത് റൂമിലേയ്ക്ക്
പോയി. എന്റെജോലി, എന്റെകസ്റ്റമേഴ്സിനെ
സന്തോഷിപ്പിക്കുക എന്നതാണ്. ഞാൻ ലോബിയിലിരുന്നു. സുന്ദരിയായ ഒരു പെണ്ണ്
എന്റെ മുൻപിൽ വിന്നിരുന്ന
“you no going inside?
“no”
friends inside?
“yes”
you tea?
“no” !!
vodka?
“yes”
വോഡ്കയുടെ കൂടെ കഴിക്കാൻ
ഓവനിൽനിന്നും അവളൊരുഹോട്ട്ഡോഗ് എടുത്തു തന്നു.എന്നിട്ട് ഞങ്ങൾ സ്‌നൂക്കർ
ബോർഡിലേക്ക് നീങ്ങി (snooker
board). ഒന്നും അറിയില്ലെങ്കിലും,
എല്ലാം അറിയുമെന്ന ഭാവത്തിലൊരു
ശ്രമം ഞാൻ നടത്തി. ഏതാണ്ട്
ഒരു മുപ്പത് മിനിറ്റ് അവളോടൊപ്പം
സ്നൂക്കർ കളിച്ചു.
outside going?
പുറത്ത് പോകാനാണോ അതോ പുറത്തേക്ക് ഒരുമിച്ച് പോകാനാണോ? ഒന്നു
സംശയിച്ചു. അല്ല, അവളും കൂടെ വന്നു. കൊടുംതണുപ്പിൽ നിന്നും മുക്തി നേടാൻ വോഡ്ക നുകർന്നുകൊണ്ടിരുന്നു.
നിങ്ങളുടെ പേര്?
“എലീന”
ഞാൻ: ശ്രീകുമാർ
(പല തവണ ശ്രമിച്ചെങ്കിലും,
അവൾക്ക് പേര് പറയാൻ
കഴിഞ്ഞില്ല)
റഷ്യൻ ഗ്രാമമായ കർപോവയിലാണ് വീടെന്നും, ജീവിതസാഹചര്യമാണ് ഇവിടെ
എത്തിച്ചെതെന്നും പറഞ്ഞു.
സമത്വ സുന്ദരമായ റഷ്യ!
ആ മുഖത്തേക്ക് നോക്കിയപ്പോൾ
വല്ലാത്ത സഹതാപം തോന്നി.
വിശപ്പടക്കാൻ, നമ്മൾ മാംസം തിന്നുന്നു, അവർ മാംസം വിൽക്കുന്നു!
വിശാലമായ ഫാംഹൗസിന്റെ
ഒരുമുക്കിൽ ഞങ്ങൾ അടുത്തടുത്തായി ഇരുന്നു.എന്തിന് ഇവൾ എന്റെ കൂടെ
വന്നു? സ്വന്തം ജോലി നോക്കാമായിരുന്നില്ലേ! ഒരു കസ്റ്റമറേ കിട്ടിയാൽ നൂറ്റമ്പത്
അമേരിക്കൻ ഡോളർ കിട്ടുമല്ലോ! എന്നിട്ടും എന്തിനാ എന്റെ കൂടെ ഇരുന്നത്?
ഏതാണ്ട് ഒരു നാല്പതു മിനുറ്റോളം
വളരേ സ്നേഹത്തോടും പരസ്പരബഹുമാനത്തോടും ഞങ്ങൾ
സംസാരിച്ചിരുന്നു.ഞങ്ങൾ തിരിച്ചെത്തിയപ്പോൾ,കൂടെയുള്ളവരല്ലാം ലോബിയിൽ എത്തിയിരുന്നു. ഞങ്ങളെ
കണ്ടതും ഒരു ഡയലോഗ് തട്ടി
“രണ്ട് പേരും കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോയോ?”
യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി, തിരിച്ച് ഹോട്ടലിലേക്ക്. പിന്നീടുള്ള രണ്ട് ദിവസം
ഞങ്ങൾ സമർകന്ദിലായിരുന്നു.
അമീർ തിമൂറിന്റെ പടയോട്ടങ്ങളിലൂടെ പ്രസിദ്ധമായ ചരിത്രനഗരമാണ്
സമർകന്ദ്. കവികളും തത്വചിന്തകരും ഇതിനെ ലോകത്തിന്റെ കണ്ണാടി, ആത്മാവിന്റെ പൂന്തോട്ടം, എന്നൊക്കെയാണ്
വിശേഷിപ്പിക്കുന്നത്. അതിന്റെ
സൗന്ദര്യവും സമ്പത്തും വാക്കുകളിലൂടെ വരച്ചു കാട്ടുക എളുപ്പമല്ല. നേരിട്ടു മാത്രമേ
അതിന്റെഎല്ലാമിഴിവുംഭംഗിയും
ആസ്വദിക്കുവാൻ കഴിയൂ. സന്ദർശിക്കേണ്ട
അമ്പത് നഗരങ്ങളുടെ ലിസ്റ്റിൽ സമർകന്ദ് ഉൾപ്പെടുത്തിയിട്ടുണ്ട്.
വീണ്ടും താഷ്കൻ്റിലെത്തി.
പ്രാതലിനു ശേഷം കാഴ്ചകൾ കാണാൻ ഇറങ്ങി. ഞങ്ങൾ പോയത് ലാൽ ബഹാദൂർ ശാസ്ത്രി സ്ട്രീറ്റിലേക്കാണ്. സ്ട്രീറ്റിന്റെ മധ്യഭാഗത്തായുള്ള പാർക്കിൽ
ശാസ്ത്രിയുടെ പ്രതിമയുണ്ട്.
സ്വതന്ത്രഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ശാസ്ത്രിജി
“ജയ് ജവാൻ ജയ് കിസാൻ” എന്ന
മുദ്രാവാക്യത്തിലൂടെഇന്ത്യൻജനതയുടെ
മനസ്സിൽ കുടിയേറിയിരുന്നു.
ഇന്ത്യ – പാക്കിസ്ഥാനുമേല്‍
വിജയം കൈവരിക്കുന്നത്
തങ്ങളുടെ അഭിമാനത്തിന് ക്ഷതം വരുത്തുമെന്നു പല വന്‍കിടരാഷ്ട്രങ്ങളും
ഭയന്നിരുന്ന സമയത്താണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സില്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും യുദ്ധമവസാനിപ്പിച്ച് താഷ്കൻ്റ് കരാറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടത്. യുദ്ധം അവസാനിപ്പിച്ച ഉടമ്പടിയില്‍ ഒപ്പുവച്ച ശാസ്ത്രിജി
താഷ്കെൻ്റിൽ വച്ച് മരണപ്പെട്ടു.
ഹൃദ്രോഗം മൂലമുള്ള മരണമാണെന്നും അല്ല അതൊരു ആസൂത്രിത കൊലപാതകമാണെന്നുമുള്ള
തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നു.
ധീരതയുടെയും ആത്മാഭിമാനത്തിന്‍റെയും
പ്രതീകമായ ഈ കുറിയ മനുഷ്യന്റെ സ്മരണക്ക് ഈ രാജ്യം നൽകുന്ന ആദരാഞ്ജലിയായ സ്മാരകവും
സ്ട്രീറ്റും സന്ദർശിച്ചശേഷം ഞങ്ങൾ
താഷ്കന്റിലെ മറ്റ് കാഴ്ചകളിലേക്കു നീങ്ങി.
ഉച്ചഭക്ഷണം കഴിഞ്ഞ് ഏതാണ്ട്
നാലു മണിയോടെ ഞങ്ങൾ
ഹോട്ടലിലേയ്ക്ക് തിരിച്ചുപോയി.
എല്ലാവരും ക്ഷീണിതരായിരുന്നു,
മാത്രമല്ല രാത്രി സഞ്ചാരത്തിനുള്ള
തയ്യാറെടുപ്പും വേണമല്ലോ!
ഇന്ന് അവസാന രാവാണ്. ഗംഭീരമായ
അത്താഴത്തിന് ശേഷം (gala dinner) ഞാൻ നിശാസഞ്ചാരത്തേക്കുറിച്ചു ചോദിച്ചു.
“പിന്നെ, നമുക്ക്
അവിടെത്തന്നെ പോകാം”
എല്ലാവരും ഒരേ സ്വരത്തിൽപറഞ്ഞു.
അപ്പോൾ പോകേണ്ടസ്ഥലത്തിനൊരു
തീരുമാനമായി.എന്റെ മനസ്സിലും ഒരു കുളിർക്കാറ്റ് വീശി. വൈദ്യൻ കല്പിച്ചതും രോഗിഇച്ഛിച്ചതും ഒന്നു തന്നെ.
ഫാം ഹൗസിലെത്തിയ ഉടനെഎല്ലാവരും
അവരവരുടെ കാര്യങ്ങൾക്കായി അകത്തു
കയറി. ഞാൻ എലീനയെ കാത്തിരുന്നു. ഏതാണ്ട് ഒരുമണിക്കൂറോളംകഴിഞ്ഞപ്പോൾ,
അവൾ വന്നു! ഇന്നവൾ കൂടുതൽ സുന്ദരിയായിരുന്നു. എന്റെ കൈയ്യിലുള്ള
വിസ്കി നുകർന്നു ഞങ്ങൾ പുറത്തേക്കിറങ്ങി.
അവസരത്തിന്റെ അഭാവമാണ് ധാർമ്മികത: ആണോ? അല്ല! കാരണം, ഞാൻ എന്നിൽ നിന്നും വ്യതിചലിക്കാറില്ല!കുറേ നേരം വെളിയിൽ ചുറ്റിക്കറങ്ങി ഞങ്ങൾ
ലോബിയിലെത്തി. എല്ലാവരും യാത പറഞ്ഞിറങ്ങി, ഞാൻ എലീനയോടും. ഇനി ഇങ്ങോട്ട് വരില്ലേ എന്ന ചോദ്യം അവളുടെ മുഖത്തുണ്ടായിരുന്നു.ഒരു പക്ഷേ, ഞാനൊരുപയ്യനുംഅവിവാഹിതനു
മായിരുന്നെങ്കിൽ, അവളേയും കൂട്ടി
ഇന്ത്യയിലെത്തുമായിരുന്നു,
ഒരു ജീവിതം കൊടുക്കുമായിരുന്നു.
അത്രയ്ക്കൊരു ആത്മബന്ധംഎലീനയോട്
തോന്നി! ഒരു വിങ്ങൽ, ഓരോ ജീവിതങ്ങൾ.
അനേകംവിദേശയാത്രകൾനടത്തിയെങ്കിലും, താഷ്കൻ്റ്ഒരു വേറിട്ട അനുഭവം തന്നെ.
എലീനയും കൂട്ടരും ഒരു നൊമ്പരമായി മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു.
ഓരോ യാത്രയും അനുഭവങ്ങളുടെ നിധികുംഭമാണ്. അത് നമ്മെ
പുതിയൊരുമനുഷ്യനാക്കി മാറ്റുന്നു.
ആലോഷങ്ങളും, ആരവങ്ങളും, മറ്റു വിശേഷങ്ങളുമായി സിൽക്ക്റൂട്ടിലെ
മറ്റൊരു രാജ്യമായകസാക്കിസ്ഥാൻ വിവരണവുമായി
ഞാനുടനെ എത്തും. ഒരു യാത്രയുടെ അവസാനംമറ്റൊന്നിൻ്റെ തുടക്കമാണല്ലോ!