മകനേ ഒരുമാത്ര കേൾക്കുക നീ…
മുത്തിന്റ മുത്തായ പൊൻകുരുന്നേ
മേടമാസത്തിലെ പൂരം പിറന്നവൻ
മണിമുത്തം നൽകി വളർത്തി
നിന്നെ..!
ജന്മനാ ഒപ്പമെത്തിയ കുറവുകൾ…
ഹൃദയത്തിൻ വൈകല്യമായിരുന്നു
വിങ്ങിവിതുമ്പി ഈ അമ്മതൻ
നെഞ്ചകം
കണ്ണുനീർ തൂകി ഞാൻ
കാവലാളായ്..!
നെഞ്ചിൽ കിടത്തിവളർത്തിയ
പൊന്മകൻ
എട്ടാം വയസ്സിൽ യാത്രയായി..
പൊട്ടിതകർന്നുപോയ് ഹൃത്തടം
ഓമലേ
പൊട്ടിക്കരഞ്ഞുകൊണ്ടിപ്പോഴും
ഈയമ്മ..!
ഓർക്കാതിരിക്കുവാനാവില്ല
പൈതലേ
കളിവീടുറങ്ങിയപോലെന്റെ
ഉള്ളവും
എന്റെ ജന്മത്തിലിനി നിന്നെ
മറക്കുവാൻ
ദേഹത്തിൽ നിന്നെന്റെ ദേഹി
വെടിയണം..!
രത്ന രാജു✍