Tuesday, September 1, 2026
Homeകഥ/കവിതഉണരുക നമ്മൾ (കവിത) ✍ബേബി മാത്യു അടിമാലി

ഉണരുക നമ്മൾ (കവിത) ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ആദർശാന്മകജീവിതമിന്നു
പഴങ്കഥയാകുന്നു.
ആത്മാർത്ഥതയെന്നൊരുവാക്കിന്നു
മറന്നുപോകുന്നു.

ഒഴുക്കിനെതിരെ നീന്തുന്നവരുടെ
എണ്ണം കുറയുന്നു.
സമ്പന്നതയുടെപടവുകൾതാണ്ടാൻ
നിർത്താതോടുന്നു.

ആഘോഷങ്ങളുമാർഭാടങ്ങളും
അരങ്ങുവാഴുമ്പോൾ
അശരണരാകും നിർധനർതന്നുടെ
രോദനമാർകേൾക്കാൻ.

കാലുഷ്യങ്ങൾകൂടിവരുന്നി
നാട്ടിലതെമ്പാടും
അനീതിയെങ്ങും സാർവ്വത്രികമായ്
ജീവിതമോ കഷ്ടം.

നമ്മൾമാറാതെങ്ങിനെ നമ്മുടെ
നാടുനന്നാകും?
നന്മകൾവറ്റിപ്പോയാൽ നാടിൻ
ഗതിയെന്തായ്മാറും?

ഇനിയും നമ്മളുണർന്നില്ലെങ്കിൽ
ആപത്താണെന്നറിയുക നാം.
അനീതികൾക്കൊരു
അറുതിവരുത്താൻ
അണിചേരുകനമ്മൾ.

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ