Sunday, November 3, 2024
Homeകേരളം'പലവട്ടം കതകില്‍ മുട്ടി; ആദ്യമായി ദുരനുഭവം ഉണ്ടായത് സംവിധായകനില്‍ നിന്ന്; പോടാ പുല്ലേ എന്ന് പറഞ്ഞ്...

‘പലവട്ടം കതകില്‍ മുട്ടി; ആദ്യമായി ദുരനുഭവം ഉണ്ടായത് സംവിധായകനില്‍ നിന്ന്; പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു’ ഗീത വിജയൻ.

പലവട്ടം കതകില്‍ മുട്ടി, ആദ്യമായി ദുരനുഭവം ഉണ്ടായത് സംവിധായകനില്‍ നിന്ന്; പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു’ ഗീത വിജയൻ. ആദ്യമായി ദുരനുഭവം ഉണ്ടായത് ഒരു സംവിധായകനില്‍ നിന്നാണ്. 1992ലാണത്.

മലയാള സിനിമയില്‍ നിന്ന് ധാരാളം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയന്‍. അത്തരക്കാര്‍ക്കെതിരെ ആ സമയങ്ങളില്‍ ശക്തമായി പ്രതികരിച്ചെന്നും അവരെ പരസ്യമായി ചീത്തവിളിച്ചതായും ഗീത വിജയന്‍ പറഞ്ഞു.

പോടാ പുല്ലേ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് നിരവധി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതായും നടി മാധ്യമങ്ങളോട് പറഞ്ഞു. മലയാള സിനിമയില്‍ സ്ത്രീകള്‍ ദുരിതങ്ങളും പീഡനങ്ങളും ഒരുപാട് അനുഭവിച്ചു. എല്ലാവരം മുന്നോട്ടുവന്ന് അവരുടെ കാര്യങ്ങള്‍ ഈ അവസരത്തിലെങ്കിലും പറയണം.

അങ്ങനെ മലയാളസിനിമയില്‍ ശുദ്ധീകരണം ഉണ്ടാകട്ടെയെന്ന് ഗീത വിജയന്‍ പറഞ്ഞു. ‘ജോലി സ്ഥലം എപ്പോഴും സുരക്ഷിതമായിരിക്കണം. അല്ലെങ്കില്‍ അവിടെ നിന്ന് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പലരുടെയും ജീവിതം ദുരിതപൂര്‍ണമായിട്ടുണ്ട്. അതിന് അറുതി വീണം. എല്ലാവരും അവരുടെ കാര്യങ്ങള്‍ മുന്നോട്ടുവന്നു തുറന്നുപറയണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments