കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില പൊതുമേഖലാ കമ്പനികൾ പത്ത് രൂപ വർദ്ധിപ്പിച്ചു. ഇതോടെ 19 കിലോ വാണിജ്യ സിലണ്ടറുകളുടെ തിരുവനന്തപുരത്തെ വില 2,784 രൂപയായി ഉയർന്നു.
കൊച്ചിയിൽ വില 2,763 രൂപ. റെസ്റ്ററൻ്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന പാചക വാതകത്തിന് വില വർദ്ധന ബാധകമാണ്.



