Wednesday, September 9, 2026
Homeഅമേരിക്കകാഠ്മണ്ഡുവിൽ അകപ്പെട്ട മലയാളികള്‍ സുരക്ഷിതര്‍ :കേന്ദ്ര സഹമന്ത്രി അഡ്വ: ജോർജ് കുര്യൻ

കാഠ്മണ്ഡുവിൽ അകപ്പെട്ട മലയാളികള്‍ സുരക്ഷിതര്‍ :കേന്ദ്ര സഹമന്ത്രി അഡ്വ: ജോർജ് കുര്യൻ

കലാപബാധിതമായ നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അകപ്പെട്ട 40-ൽ പരം വരുന്ന മലയാളികളുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ എടുക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തതായി ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രി അഡ്വ: ജോർജ് കുര്യൻ അറിയിച്ചു.

എത്രയും പെട്ടെന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിൽ നിന്നും പോയവർ സുരക്ഷിതരാണ് എന്നും അഡ്വ: ജോർജ് കുര്യൻ അറിയിച്ചു .

നേപ്പാൾ കലാപ സാഹചര്യത്തിൽ നേപ്പാൾ – ബിഹാർ അതിർത്തി അടച്ചു.അതിർത്തി രക്ഷാ സേനയായ സശസ്ത്ര സീമാ ബലും (എസ്എസ്ബി) ബിഹാർ പൊലീസും അതീവ ജാഗ്രതയിലാണ്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലെ വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, സീതാമഡി, മധുബനി, അരാരിയ, സുപോൽ, കിഷൻഗഞ്ച് ജില്ലകളിലെ അതിർത്തി റോ‍ഡുകൾ നിരീക്ഷണത്തിലാണ്. അതിർത്തിക്കപ്പുറമുള്ള നീക്കങ്ങളും സേനാ വിഭാഗങ്ങൾ സസൂക്ഷം വിലയിരുത്തുന്നുണ്ട്.

നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം രൂക്ഷമായി.കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചു.ത്രിഭുവൻ അടക്കമുള്ള വിമാനത്താവളങ്ങൾ അടച്ചു. രാജ്യത്തിനത്തേക്കും പുറത്തേക്കുമുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തി.രാജിവച്ച പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ സൈന്യം സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.നിരോധനാജ്ഞ പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ