Wednesday, September 9, 2026
Homeഇന്ത്യകോയമ്പത്തൂരിൽ നിയന്ത്രണം വിട്ട ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു:...

കോയമ്പത്തൂരിൽ നിയന്ത്രണം വിട്ട ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ പെരിയ തൊട്ടിപ്പാളയം സ്വദേശി ആർ നകുലൻ (17), കാരമടൈ സ്വദേശികളായ വി വിധുൻ (16), പി. നിജു (22) എന്നിവരാണ് മരിച്ചത്. കാരമടൈ സ്വദേശിയായ വിനീത് (16) ഗുരുതര പരിക്കുകളോടെ ചിക്തസിയിലാണ്.

നിജു കഴിഞ്ഞ ദിവസം ഒരു സെക്കന്റ് ഹാന്റ് 400 സിസി ബൈക്ക് വാങ്ങിയിരുന്നു. സുഹൃത്തുക്കളായ കുട്ടികൾക്കൊപ്പം രാത്രി ഈ ബൈക്കിൽ ഭക്ഷണം കഴിക്കാൻ പോകാമെന്ന് ഇവർ പദ്ധതിയിട്ടു.

നിജു വാഹനം ഓടിച്ചപ്പോൾ പ്രായപൂർത്തിയാവാത്ത മുന്ന് കുട്ടികളും പിന്നിലിരിക്കുകയായിരുന്നു. രാത്രി 10.30ഓടെയായിരുന്നു യാത്ര.  ബൈക്കിന്റെ ആക്സിലറേറ്റ‍ർ മുഴുവനായി തിരിച്ച് ഓടിച്ച് നോക്കുകന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും എതിർവശത്തു നിന്ന് വന്ന ഓട്ടോറിക്ഷയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയും ചെയ്തു.

നകുലനും വിധുനും പരിക്ക് ഗുരുതരമായതിനാൽ അപ്പോൾ തന്നെ മരിച്ചു. നിജുവിനെ ഉടൻ മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.

വിനീത് ഗുരുതര പരിക്കുകളോടെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഓടിച്ചിരുന്ന ജി. ലിംഗേശ്വരന് (32) കാലിന് പൊട്ടലുണ്ട്. അപകട സമയം ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേർക്കും നിസാര പരിക്കുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ