എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤️
മഞ്ഞണിഞ്ഞ രാവിൽ അങ്ങ് വാനിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി, മാലാഖമാർ ചിരി തൂകി നിന്നു, ഇങ്ങു ഭൂമിയിൽ പുൽക്കൂടുകൾ ഒരുങ്ങി, ഹലേലുയാ പാടി ഉണ്ണീശോയെ വരവേൽക്കാൻ, ആ തിരുപ്പിറവി കാണാൻ.
🌟ചിക്കൻ ലോലിപോപ്പ്
✨ആവശ്യമുള്ള സാധനങ്ങൾ
🐤ലോലിപോപ്പ് – 1/2 കിലോ
🐤മുട്ട – ഒരെണ്ണം
🐤ഉപ്പ് – പാകത്തിന്
🐤മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
🐤മുളകുപൊടി – 1 ടീസ്പൂൺ
🐤കുരുമുളകുപൊടി – 1/2 ടീസ്പൂൺ
🐤ചിക്കൻ മസാല – 1 ടീസ്പൂൺ
🐤കോൺഫ്ലോർ – 5 ടീസ്പൂൺ
🐤റിഫൈൻഡ് ഓയിൽ – ഫ്രൈ ചെയ്യാൻ ആവശ്യമായത്
✨ഉണ്ടാക്കുന്ന വിധം
🐤കോൺഫ്ലോറിലേക്ക് ഉപ്പും മറ്റു മസാലകളും ചേർത്ത് മിക്സ് ചെയ്ത് ബീറ്റ് ചെയ്ത മുട്ടയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
🐤 കഴുകി വൃത്തിയാക്കിയ ലോലിപോപ്പ് ഓരോ പീസ് തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട കൂട്ടിൽ നന്നായി കോട്ട് ചെയ്യുന്ന വിധം മുക്കിയെടുത്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
🐤ചൂടോടെ ഷെസ്വാൻ ചട്നിയോ ഗ്രീൻ ചട്നിയോ കൂട്ടി വിളമ്പാം.
🍂ബാക്കി വന്ന കുറച്ചു മുട്ടക്കൂട്ട് കുറച്ച് ഉള്ളിയും പച്ചമുളകും ഇഞ്ചിയും ചേർത്ത് കുഞ്ഞ് ഓംലെറ്റ് ആക്കി.