Wednesday, October 30, 2024
Homeകേരളംദിവ്യയുടെ ക്രിമിനൽ മനോഭാവം:മാനഹാനിവരുത്തി ആത്മഹത്യയിലേക്ക് നയിച്ചു

ദിവ്യയുടെ ക്രിമിനൽ മനോഭാവം:മാനഹാനിവരുത്തി ആത്മഹത്യയിലേക്ക് നയിച്ചു

ദിവ്യയുടെ ക്രിമിനൽ മനോഭാവം:മാനഹാനിവരുത്തി ആത്മഹത്യയിലേക്ക് നയിച്ചു

പി.പി. ദിവ്യ എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.കുറ്റവാസനയോടെയും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണെന്നാണ് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കോടതിയോട് പറയുന്നത് .

പി.പി. ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവായിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.പോലീസ് കൃത്യമായി ആണ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയത് .യാത്രയയപ്പ് ചടങ്ങിലേക്ക് പ്രതിയെ ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ വ്യക്തമായ മൊഴി നല്‍കിയിട്ടുണ്ട്.വഴിയെ പോകുന്നതിനിടയ്ക്കാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് അറിഞ്ഞതെന്ന് പറഞ്ഞാണ് പ്രതി പ്രസംഗം ആരംഭിച്ചത്. വ്യക്തിയെ തേജോവധം ചെയ്തു ആണ് പ്രസംഗം .ഇത് ഒരാളുടെ മാനസിക നില തകര്‍ക്കും .

പ്രതി എത്തിയപ്പോള്‍ വേദിയിലുള്ളവര്‍ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുന്നതും വ്യക്തമാണ്. വീഡിയോ ചിത്രീകരിക്കാനും ഏര്‍പ്പാടാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments