Tuesday, September 1, 2026
Homeകേരളംതൂണേരി ഷിബിൻ വധക്കേസ്; പ്രതികൾക്ക് ജീവപര‍്യന്തം

തൂണേരി ഷിബിൻ വധക്കേസ്; പ്രതികൾക്ക് ജീവപര‍്യന്തം

കോഴിക്കോട്:നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര‍്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. വിചാരണ കോടതി വെറുതെവിട്ട പ്രതികൾക്കാണ് ജീവപര‍്യന്തം ശിക്ഷയും പിഴയും വിധിച്ചത്.മുസ്ലിം ലീഗ് പ്രവർത്തകരായ മുനീർ, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുൾ സമദ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

ഇവർ ഓരോരുത്തർക്കും ഒരുലക്ഷത്തിപതിനായിരം രൂപ പിഴയടക്കണം. അഞ്ച് ലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്‍റെ പിതാവിനും ബാക്കിയുള്ള തുക പരുക്കേറ്റവർക്കും നൽകണം.

ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, സി. പ്രദീപ്കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.കാത്തിരുന്ന ദിവസമെന്നായിരുന്നു വിധിക്ക്ശേഷം ഷിബിന്‍റെ പിതാവിന്‍റെ പ്രതികരണം. അതേസമയം വിധി സന്തോഷകരമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനും പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ