Friday, November 8, 2024
Homeകേരളംപ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു

പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു

പ്രശസ്ത മലയാള സിനിമാ സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒരുവർഷം മുൻപേ മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു.

വിടപറയും മുമ്പേ, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, ഇസബെല്ല, ഇടവേള തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. അദ്ദേഹം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്.

ഉപാസന മോഹൻ തന്നെ നിർമിക്കുകയും ചെയ്തു.പി വേണുവിന്റെ സഹായി എന്ന നിലയിലായിരുന്നു തുടക്കം. പിന്നീട് ജോൺപോളുമായുള്ള പ്രവർത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി.

പത്മരാജനോടൊത്തും അദ്ദേഹത്തിന്റെ ഇടവേള ശാലിനി എന്റെ കൂട്ടുകരി പോലുള്ള സിനികകളീൽ ഒന്നിച്ചുപ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മലയാളസിനിമയിലെ സുവർണ്ണകാലമായ 80തുകളിലെ മുൻ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments