Wednesday, June 24, 2026
Homeകേരളംഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്: മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനയിൽ വൻ സ്വർണ ശേഖരവുമായി ഇതര...

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്: മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനയിൽ വൻ സ്വർണ ശേഖരവുമായി ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ

കാസർഗോഡ് :  ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പതിവ് വാഹന പരിശോധനയിൽ വൻ സ്വർണ ശേഖരം പിടികൂടി.

മംഗലാപുരത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർ ടിസി ബസ്സിലെ യാത്രക്കാരനായ രാജസ്ഥാൻ സ്വദേശി ഛഗൻ ലാൽ എന്നയാളിൽ നിന്നാണ് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 60 പവനോളം (ഏകദേശം 480.9 ഗ്രാം) സ്വർണാഭരണങ്ങൾ കണ്ടെത്തിയത്.

പിടിയിലായ ഛഗൻ ലാലിൽ നിന്നും പിടിച്ചെടുത്ത സ്വർണം സഹിതം തുടർ നിയമനടപടികൾക്കായി ജിഎസ്ടി വകുപ്പിന് കൈമാറും. ഇത്രയധികം സ്വർണം രേഖകളില്ലാതെ കടത്താൻ ശ്രമിച്ചതിന്‍റെ ഉറവിടത്തെക്കുറിച്ചും ലക്ഷ്യസ്ഥാനത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സംസ്ഥാനത്ത് എക്സൈസ് വകുപ്പ് നടത്തുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പോലുള്ള പ്രത്യേക പരിശോധനകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ശക്തമായി തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഈ കേസ് സ്വർണക്കടത്ത് ശൃംഖലകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.

എക്സൈസ് ഇൻസ്‌പെക്ടർ കെ പി ഗംഗാധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിർണ്ണായകമായ പരിശോധന നടത്തിയത്. സംഘത്തിൽ പ്രിവെന്‍റീവ് ഓഫീസർ എം വി ജിജിൻ, പ്രിവെന്‍റീവ് ഓഫീസർ ഗ്രേഡ്മാരായ പി കെ ബാബുരാജൻ, സി വിജയൻ, സിവിൽ എക്സൈസ് ഓഫീസർ ടി രാഹുൽ എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com