Tuesday, May 19, 2026
Homeകേരളംനവംബർ 27 ന് ബി എസ് എൻ എൽ കോ ഓർഡിനേഷൻ കമ്മിറ്റി പത്തനംതിട്ട ജില്ലാ...

നവംബർ 27 ന് ബി എസ് എൻ എൽ കോ ഓർഡിനേഷൻ കമ്മിറ്റി പത്തനംതിട്ട ജില്ലാ ധർണ്ണ

അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി എസ് എൻ എൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റിയുടെ അഖിലേൻഡ്യാ പ്രക്ഷോഭത്തിന്‍റെ രണ്ടാം ഘട്ടമായ പത്തനംതിട്ട ജില്ലാധർണ്ണ തിരുവല്ല ടെലികോം ജനറൽ മാനേജരുടെ ഓഫീസിനുമുമ്പിൽ നവംബർ 27 ബുധൻ രാവിലെ 10 മണിക്ക് ആരംഭിക്കും.ജില്ലാ ചെയർമാൻ എം ജി എസ് കുറുപ്പിന്‍റെ അധ്യക്ഷതയിൽ കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. റജി മാത്യു ഉദ്ഘാടനം ചെയ്യും.

2017 ജനുവരി ഒന്നുമുതൽ അർഹമായ ശമ്പളപരിഷ്കരണവും പെൻഷൻ പരിഷ്കരണവും നടപ്പാക്കുക, ബി എസ് എൻ എൽ 4ജി/5ജി ഉടൻ അനുവദിക്കുക, കാഷ്വൽ കോൺട്രാക്ട് തൊഴിലാളികൾക്ക് മിനിമംവേതനം ഇ പി എഫ്, ഇ എസ് ഐ എന്നിവ ഉറപ്പുവരുത്തുക, കേന്ദ്രത്തിന്‍റെ സ്വകാര്യകമ്പനിപ്രേമം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ, ആൾ ഇന്ത്യാ ബി എസ് എൻ എൽ ഡി ഒ ടി പെന്ഷനേഴ്സ് അസോസിയേഷൻ, ബി എസ് എൻ എൽ കാഷ്വൽ കോൺട്രാക്റ്റ് വർക്കേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളാണ് പ്രക്ഷോഭത്തിൽ അണിനിരന്നിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com