മാനന്തവാടി: ഇരുഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചിരുന്ന ആളുകൾ ക്രൂരമായി റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം വലിച്ചെഴച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ ആണ് വാക്കുതർക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്.
ആക്രമണത്തിൽ യുവാവിന് അരയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുവാവ് നിലവിൽ മാനന്തവാടി മെഡിക്കൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.



