തൃശ്ശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജിൻ്റെ ഹോസ്റ്റൽ ബ്ലോക്കിൻ്റെ നാലാംനിലയിൽ നിന്ന് ചാടിയ ഒന്നാം വർഷം മെഡിക്കൽ വിദ്യാർത്ഥിനി കോട്ടയം സ്വദേശിനി സ്നേഹ പൗലോസ്(20)ആണ് മരിച്ചത്. വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വിദ്യാർത്ഥി നിലത്ത് കിടക്കുന്നതാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ പതിനൊന്ന് മണിക്ക് ആയിരുന്നു സംഭവം. വിവരമറിഞ്ഞ് വിദ്യാർത്ഥിനിയുടെ വീട്ടുകാർ തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിക്ക് എംബിബിഎസ് കോഴ്‌സിനോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് സഹപാഠികൾ പറഞ്ഞു. ഇതാവാം ആത്മഹത്യയിലേക്ക് നയിച്ച പോലീസിൻ്റെ പ്രാഥമിക നിഗമനം.



