Tuesday, September 1, 2026
Homeകേരളംസെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണ ശ്രമം.

സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണ ശ്രമം.

തിരുവനന്തപുരം: ബാലരാമപുരം തലയൽ ശ്രീ ഭരദ്വാജ ഋഷിശ്വര ശിവക്ഷേത്രത്തിൽ ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട ശേഷം മോഷണ ശ്രമം. ക്ഷേത്രത്തിലെ ഉപദേവത ശ്രീശാസ്താ ക്ഷേത്രത്തിന്‍റെ പൂട്ട് പൊട്ടിച്ച് അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി 11 നായിരുന്നു സംഭവം. രാത്രി 10ന് എത്തിയ സെക്യൂരിറ്റി ജീവനക്കാരൻ റൂമിനകത്ത് കയറി കതകടച്ച് കിടന്നുറങ്ങി.

രാവിലെ ഉണർന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാരൻ ക്ഷേത്ര ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പുറത്തിറങ്ങിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് മതിൽ ചാടി കടക്കുന്നതും സെക്യൂരിറ്റിക്കാരന്‍റെ റൂം പുറത്ത് നിന്ന് പൂട്ടുന്നതിന്‍റെയും മറ്റും ദൃശ്യങ്ങൾ കണ്ടത്.

ഇതര സംസ്ഥാന തൊഴിലാളിയാണ് മോഷ്ടാവെന്ന് പൊലീസ് സംശയിക്കുന്നു. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ