Tuesday, September 1, 2026
Homeകേരളംപൊളളാച്ചിയിൽ നിന്ന് പറത്തിയ “ആന ബലൂൺ ” വീണത് പാലക്കാട്; ഉന്നത പോലീസുദ്യോഗസ്ഥൻ്റെ മക്കൾ സുരക്ഷിതർ.

പൊളളാച്ചിയിൽ നിന്ന് പറത്തിയ “ആന ബലൂൺ ” വീണത് പാലക്കാട്; ഉന്നത പോലീസുദ്യോഗസ്ഥൻ്റെ മക്കൾ സുരക്ഷിതർ.

പാലക്കാട്: പൊളളാച്ചിയിൽ നിന്ന് പറത്തിയ ആന ബലൂൺ പാലക്കാട് കന്നിമാരി മുളളൻതോട്ടിൽ ഇടിച്ചിറക്കി. തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ബലൂൺ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂൺ പറത്തിയത്.

ബലൂണിൽ ഉണ്ടായിരുന്ന നാല് തമിഴ്‌നാട് സ്വദേശികളെ സുരക്ഷിതമായി പാടത്തിറക്കുകയായിരുന്നു. പൊളളാച്ചിയിൽ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂൺ കന്നിമാരിയിൽ ഇറക്കിയത്.

ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ്റെ മക്കളും, ബലൂൺ പറക്കൽ വിദഗ്ധരുമാണ് ബലൂണിൽ ഉണ്ടായിരുന്നത്. ബലൂണിലെ ഇന്ധനം തീർന്നതിനെ തുടർന്ന് പാടത്ത് ഇടിച്ചിറക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ