Tuesday, September 1, 2026
Homeകേരളംനോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പിആർഒ ഒഴിവ്; അപേക്ഷ ക്ഷണിച്ചു; യോഗ്യതയും ശമ്പളവുമടക്കം അറിയേണ്ടതെല്ലാം.

നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പിആർഒ ഒഴിവ്; അപേക്ഷ ക്ഷണിച്ചു; യോഗ്യതയും ശമ്പളവുമടക്കം അറിയേണ്ടതെല്ലാം.

കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം – നോര്‍ക്ക സെന്റര്‍) പബ്ളിക് റിലേഷന്‍സ് ഓഫീസറുടെ (പി ആർ ഒ) ഒഴിവിലേയ്ക്ക് (01) അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേയ്ക്കാണ് നിയമനം.

പബ്ളിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻസ്/ ജേർണലിസം ഇവയിലൊന്നിൽ ബിരുദാനന്തര ബിരുദം / ബിരുദം / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും മാധ്യമപ്രവര്‍ത്തനത്തിലും പബ്ളിക് റിലേഷന്‍സിലും 03 വർഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 45 വയസ്സ്. പ്രതിമാസം 35,000 (Consolidated) ശമ്പളം ലഭിക്കും.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റാ (മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം ഉള്‍പ്പെടുത്തണം) വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 2024 നവംബര്‍ 08 ന് വൈകിട്ട് 5 മണിക്കകം ceo@pravasikerala.org എന്ന ഇ-മെയിലില്‍ അപക്ഷ നല്‍കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷന്‍ www.pravasikerala.org വെബ്ബ്സൈറ്റില്‍ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ