Thursday, December 11, 2025
Homeകേരളംകാസര്‍ഗോഡ് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പ്രതിയേയും,സുഹൃത്തിനേയും കുമ്പള പൊലീസ്...

കാസര്‍ഗോഡ് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പ്രതിയേയും,സുഹൃത്തിനേയും കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു

കാസർഗോഡ് : കാസര്‍ഗോഡ് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ ഹബീബ് എന്ന അഭിലാഷ്, കൂട്ടാളി അഹമ്മദ് കബീര്‍ എന്നിവരാണ് പിടിയിലായത്. പെര്‍വാഡ് സ്വദേശിയായ ഓട്ടോഡ്രൈവര്‍ അബൂബക്കര്‍ സിദീഖിനെയാണ് ആക്രമിച്ചത്. മെഗ്രാല്‍ സ്കൂളിന് സമീപത്ത് വച്ച് കുത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം.

മുന്‍ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ചാണ് ചൗക്കി കല്ലങ്കൈയിലെ ഹബീബ് എന്നറിയപ്പെടുന്ന അഭിലാഷ് ഓട്ടോ ഡ്രൈവറായ അബൂബക്കര്‍ സിദീഖിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സിദ്ദീഖിന്‍റെ പരാതിയിലാണ് ഇയാളെയും കൂട്ടാളി ദേര‍്ളക്കട്ട എബി മന്‍സിലിലെ അഹമ്മദ് കബീറിനേയും കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.

2023 ല്‍ നടന്ന സമൂസ റഷീദ് കൊലക്കേസ്, കഞ്ചാവ് കടത്ത്, വധശ്രമം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി പത്ത് കേസുകളില്‍ പ്രതിയാണ് പിടിയിലായ അഭിലാഷ്. നേരത്തെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പൊലീസ് പിടിയിലായ അഹമ്മദ് കബീറും നേരത്തെ കേസില്‍ പ്രതിയാണ്.

ഓംനി വാനില്‍ എത്തിയാണ് പ്രതികള്‍ മെഗ്രാല്‍ സ്കൂളിന് സമീപത്ത് വച്ച് അബൂബക്കറിനെതിരെ ആക്രമണം നടത്തിയത്. ഈ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഇരുവര്‍ക്കും എതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com