Friday, February 7, 2025
Homeകേരളംകാലത്തിന് മുൻപേ സഞ്ചരിച്ച കവയത്രിയാണ് സുഗതകുമാരി: രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിങ്

കാലത്തിന് മുൻപേ സഞ്ചരിച്ച കവയത്രിയാണ് സുഗതകുമാരി: രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിങ്

സുഗതകുമാരി കവിതകൾ കേവലം കാവ്യാത്മകമൊ പ്രതീകാത്മകമോ ആയിരുന്നില്ലെന്നും അവരുടെ കവിതകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ആഹ്വാനമായിരുത്തു എന്നും രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിങ്.

കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു ആറൻമുള വിജയാനന്ദ വിമാപീഠം സ്കുളിൽ സംഘടിപ്പിച്ച സുഗതോത്സവം നവതി സമാപന സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഗതവനം പോലെ ഒരു സുഷ്മ വനം നിർമ്മിക്കുന്ന പരിസ്മിതി സൗഹാർദ്ദമായ ഇടപെടലാണ് ഇവിടെ നടന്നു വരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പരിസ്ഥിതി നശീകരണത്തിന്‍റെയും കേരളത്തിലെ കടുത്ത ഓർമ്മപ്പെടുത്തലാണ് 2018 ലെ വിനാശകരമായ പ്രളയവും വയനാട് ദുരന്തവും.

കൂടുതൽ ആളുകളും തങ്ങളെപ്പറ്റി മാത്രം ചിന്തിക്കുമ്പോൾ തങ്ങൾക്കപ്പുറം മനുഷ്യ രാശിയെ കരുതുന്ന ചിലരുണ്ട്. അതിൽ ഒരാളായിരുന്നു സുഗതകുമാരി. വനം നദി പ്രകൃതി വന്യജീവി എന്നിവയുടെ സംരക്ഷണത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണ്.

സുസ്ഥിരമായ പരിസ്ഥിതി സൗഹാർദപരമായ രാജ്യമാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. വനവത്കരണം കൂടുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഹരിത ഹൈഡ്രജന്‍റെ ഉത്പാദനം ഉപഭോഗം കയറ്റുമതി എന്നിവയുടെ ആഗോള ഹബ്ബായി ഭാരതത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച പദ്ധതിയിലൂടെ 80 കോടി മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. കുംഭമേളയെ പ്രകൃതി സൗഹൃദമാക്കാനുള്ള നടപടികളും ഏറെ മുന്നേ ആരംഭിച്ചിരുന്നതായും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

ഒരു വർഷകാലം രാജ്യത്തിനകത്തും പുറത്തുമായി നീണ്ടു നിന്ന സുഗത നവതി ആഘോഷങ്ങളുടെ സമാപനമാണ് സുഗതകുമാരി ടീച്ചറുടെ പിറന്നാൾ ദിനം കൂടിയായ ഇന്ന് ആറന്മുള ഹെറിട്ടേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആറന്മുളയിൽ നടന്നത്. നവതി ആഘോഷ സമിതി അംഗം പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പശ്ചിമ ബംഗാൾ ഗവർണർ ഡോ: സി.വി ആനന്ദബോസ് നവതി പുരസ്‌കാര സമർപ്പണം ശ്രീമാൻ നാരായണന് നൽകി ആദരിച്ചു.

നവതി ആഘോഷകമ്മറ്റി ചെയർമാൻ കുമ്മനം രാജശേഖരൻ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സുഗത സൂക്ഷ്മ വന പദ്ധതി സമ്മതപത്രം നവതി ആഘോഷ സമിതി അംഗം ഡോ: ഇന്ദിര രജനിൽ നിന്നും സ്വീകരിക്കുന്ന ചടങ്ങും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments