Friday, March 21, 2025
Homeപുസ്തകങ്ങൾ'വിലാതപുരം ചരിത്ര വഴികളിലൂടെ ' എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു.

‘വിലാതപുരം ചരിത്ര വഴികളിലൂടെ ‘ എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു.

കോഴിക്കോട് ജില്ലയിലെ പുറമേരി പഞ്ചായത്തിലെ ഒരു ഗ്രാമമായ വിലാത പുരത്തിന്റെ ചരിത്ര പുസ്തകം പ്രകാശനം ചെയ്തു.
പ്രാദേശിക ചരിത്രകാരനായ അശോകൻ ചേമഞ്ചേരി രചിച്ച ‘വിലാതപുരം ചരിത്ര വഴികളിലൂടെ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം വിലാത പുരം ഫെബിന ഗാർഡനിൽ വെച്ച് നടന്നു. തിരൂർ മലയാളം സർവ്വകലാശാല രജിസ്ട്രാർഡോ.കെ.എം. ഭരതൻ പ്രകാശനം നിർവ്വഹിച്ചു. മടപ്പള്ളി ഗവ: കോളേജിലെ ചരിത്ര വിഭാഗം തലവൻ പ്രൊഫ.എ.എം ഷിനാസ് ഏറ്റുവാങ്ങി.

പുസ്തക നാൾവഴികൾ എം.ടി. ദാമോദരൻ മാസ്റ്റർ അവതരിപ്പിച്ചു. പ്രാദേശിക ചരിത്രകാരനായ അശോകൻ ചേമഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോടിന്റെ ചരിത്ര പ്രാധാന്യത്തെ പറ്റി അശോകൻ ചേമഞ്ചേരി വിശദീകരിച്ചു.

ചേരമാൻ പെരുമാൾ താമസിച്ചിരുന്ന പുത്തഞ്ചേരി കോട്ടക്കു ന്നും പോർളാതിരിയുടെ ഭരണകാലത്തെ വാസകേന്ദ്രമായ ആഞ്ഞിലോറ മലയും ഇന്ന് അന്യം നിന്ന് പോയതും സാമൂതിരിക്ക് മുമ്പ് കോഴിക്കോട് ഭരിച്ചിരുന്ന പോർളാതിരിയെ പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തേണ്ട ആവശ്യ കഥയും ഊന്നിപ്പറഞ്ഞു.

യോഗത്തിൽ വെച്ച് പ്രശസ്ത ചിത്രകാരൻ ശ്രീജിത്ത് വിലാത പുരത്തിനെ ആദരിച്ചു. ഗ്രാമ പഞ്ചായത്തു് വൈസ് പ്രസിഡണ്ട് ടി.പി. സീന അധ്യക്ഷത വഹിച്ചു. വിവിധ സാംസ്കാരിക മേഘലയിലുള്ളവർ സംസാരിച്ചു. സുധീഷ് സ്വാഗതവും ടി.കെ.ഗോപാലൻ നന്ദിയും രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments