17.1 C
New York
Thursday, December 7, 2023
Home India ബീവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്; നാല്‍പത്തിനായിരം രൂപ പിടിച്ചെടുത്തു.

ബീവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്; നാല്‍പത്തിനായിരം രൂപ പിടിച്ചെടുത്തു.

ഇടുക്കി : ഇടുക്കിയിലെ തടിയമ്പാട് ബീവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്. ജീവനക്കാരുടെ കയ്യിൽ നിന്ന് കണക്കിൽ പെടാതെ 46,850 രൂപ വിജിലൻസ് പിടിച്ചെടുത്തു. സ്റ്റോക്കിലുള്ള മദ്യത്തിൻ്റെ അളവിലും വ്യാപക ക്രമക്കേട് കണ്ടെത്തി. രണ്ട് വനിതാ ജീവനക്കാർ ഉൾപ്പെടെ എട്ട് പേരാണ് ഈ ബീവറേജസ് ഔട്ട്ലെറ്റിൽ ഉള്ളത്.

വിജിലൻസ് റെയ്ഡിനിടെ ജീവനക്കാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. മദ്യക്കച്ചവടക്കാരിൽ നിന്ന് മൂന്ന് ജീവനക്കാർ ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകൾ വിജിലൻസിന് ലഭിച്ചു. രാത്രി എട്ട് മണിക്ക് ആരംഭിച്ച പരിശോധനകൾ പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശബരിമലയില്‍ കനത്ത മഴ : ഭക്തിയില്‍ ആറാടി ഭക്തജനം

പത്തനംതിട്ട --ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും...

സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ കളക്ടര്‍  

പത്തനംതിട്ട --രാജ്യം സംരക്ഷിക്കുന്ന സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സായുധസേനാ പതാക ദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച പതാകനിധി സമാഹരണം...

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ...

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട --സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: