ജി പി എസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജി എസ് എൽ വിയാണ് എൻ വി എസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.
രാവിലെ 10.42ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്ന് ജി എസ് എൽ വി മാർക്ക് ത്രീ റോക്കറ്റിലാണ് ഉപഗ്രഹത്തെ 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ദൗത്യം ഇരുപത് മിനിട്ടിൽ പൂർത്തിയായി.