17.1 C
New York
Sunday, October 1, 2023
Home India ക്രിസ്റ്റ്യാനോയുടെ റെക്കോർഡ് ഇനി പഴങ്കഥ, യൂറോപ്പിലെ രാജാവായി ലയണൽ മെസ്സി.

ക്രിസ്റ്റ്യാനോയുടെ റെക്കോർഡ് ഇനി പഴങ്കഥ, യൂറോപ്പിലെ രാജാവായി ലയണൽ മെസ്സി.

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.മത്സരത്തിൽ ലയണൽ മെസ്സിയാണ് ആദ്യം പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തത്.കിലിയൻ എംബപ്പേയുടെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്.പക്ഷേ പിന്നീട് എതിരാളികളായ സ്ട്രാസ്ബർഗ് സമനിലപിടിക്കുകയായിരുന്നു.എന്നിരുന്നാലും ലീഗ് വൺ കിരീടം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചു.

ക്ലബ്ബിന്റെ ചരിത്രത്തിൽ ഇത് പതിനൊന്നാം തവണയാണ് ഫ്രഞ്ച് ലീഗ് കിരീടം നേടുന്നത്.ഇതിനുപുറമേ ലയണൽ മെസ്സി ഒരു അപൂർവ്വ റെക്കോർഡ് ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.അതായത് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് മെസ്സിയാണ് സ്വന്തമാക്കിയിട്ടുള്ളത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നുകൊണ്ടാണ് ലയണൽ മെസ്സി ഇപ്പോൾ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുള്ളത്.

അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ മെസ്സിക്ക് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല.ആ ഗോൾ ക്ഷാമത്തിന് മെസ്സി വിരാമംകുറിക്കുകയായിരുന്നു.496 ഗോളുകളാണ് ലയണൽ മെസ്സി യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ സ്വന്തമാക്കിയിട്ടുള്ളത്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: