Tuesday, September 1, 2026
Homeഇന്ത്യഹൈവേയിൽ ബസ് നിയന്ത്രണം വിട്ട് അപകടം: കാൽനടയാത്രക്കാരായ രണ്ടുപേർ മരിച്ചു.

ഹൈവേയിൽ ബസ് നിയന്ത്രണം വിട്ട് അപകടം: കാൽനടയാത്രക്കാരായ രണ്ടുപേർ മരിച്ചു.

മുംബൈ: മുംബൈയിൽ താനെയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മൂന്ന് പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞദിവസം താനെ-ബേലാപൂർ ഹൈവേയിലെ റബാലെയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടതിനെ തുടർന്ന് കാൽനടയാത്രക്കാരായ വിജയ്‌മല സലോബ സുതാർ (40), അനീഷ് ദേവനാരായണൻ ചൗഹാൻ (40) എന്നിവരാണ് മരിച്ചത്.

ഡ്രൈവർക്ക് തെറ്റു പറ്റിയതായി കണ്ടെത്തിയതിനാൽ റബാലെ എം.ഐ.ഡി.സി പൊലീസ് ബസ് ഡ്രൈവർ റാബി ദിപു ദേബിനെതിരെ കേസെടുത്തു.റബാലെ സീബ്രാ ക്രോസിൽ എത്തിയ ശേഷം ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

കാൽനടയാത്രക്കാരെ ഇടിച്ച ശേഷം ബസ് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു.
മെഡിക്കൽ പരിശോധനയിൽ ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നില്ലെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സ്റ്റിയറിംഗ് വീൽ കുടുങ്ങിയതിനാലാണ് ബസ് തകരാറിലായതെന്നാണ് റിപ്പോർട്ട്. കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ