കേരളത്തില്‍ വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ വൈധ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉപയോക്താക്കളോട് ഉപയോഗം നിയന്ത്രിക്കാൻ അഭ്യർത്ഥിച്ച് കെ.എസ്.ഇ.ബി. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെ.എസ്.ഇ.ബിയുടെ ജലസംഭരണികളില്‍ നിലവിലുള്ളതെന്നും പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയുമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വൈകുന്നേരം 6 മുതല്‍ 11 വരെയുള്ള സമയത്തെ വര്‍ദ്ധിച്ച ആവശ്യകതയ്ക്കനുസൃതമായി സംസ്ഥാനത്തിനു പുറത്തുനിന്ന് വലിയ വില നല്കി വൈദ്യുതി വാങ്ങി എത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും രാജ്യവ്യാപകമായി നിലവിലുള്ള കല്‍ക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത വിലകൂടിയ കല്‍ക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിര്‍ദ്ദേശവും കാരണം താപവൈദ്യുതിക്ക് വില നിലവില്‍ വളരെ കൂടുതലാണെന്നും ആയതിനാൽ നിയന്ത്രണം ആവശ്യമാണെന്നും കെ.എസ്.ഇ.ബി അധികൃതർ പറയുന്നു.
ഇസ്തിരിപ്പെട്ടി, വാട്ടര്‍ പമ്പ് സെറ്റ്, വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മുതല്‍ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാന്‍ സാധിക്കുമെന്നും ഇത്തരത്തിൽ വൈധ്യുതി ഉപയോഗം ക്രമീകരിച്ച് ഉപയോക്താക്കൾ സഹകരിക്കണമെന്നുമാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്.