Tuesday, January 13, 2026
Homeഅമേരിക്കയുഎഇയുടെ ദേശീയ ദിനം പ്രമാണിച്ചു 2,269 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്‍റിന്‍റെ ഉത്തരവ്

യുഎഇയുടെ ദേശീയ ദിനം പ്രമാണിച്ചു 2,269 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്‍റിന്‍റെ ഉത്തരവ്

അബുദാബി: യുഎഇയുടെ ദേശീയ ദിനം പ്രമാണിച്ച് 2,269 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്‍റെ ഉത്തരവ്. ഇവരുടെ പിഴത്തുക ഉൾപ്പടെ ഒഴിവാക്കും. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് മോചനം പ്രഖ്യാപിച്ചത്.

യുഎഇയില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് നേരത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ആകെ നാല് ദിവസമാണ് അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ഡിസംബര്‍ 2,3 തീയതികളിലാണ് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ശമ്പളത്തോട് കൂടിയ അവധിയാണ് ഇത്. അവധി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായര്‍ കൂടി കണക്കിലെടുക്കുമ്പോള്‍ തുടര്‍ച്ചയായി നാല് ദിവസമാണ് ലഭിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com