Friday, February 7, 2025
Homeഅമേരിക്കപരുത്തപ്പാറ പി.എം സ്കറിയ ഡാലസിൽ നിര്യാതനായി

പരുത്തപ്പാറ പി.എം സ്കറിയ ഡാലസിൽ നിര്യാതനായി

ജോസ് മാളേയ്ക്കൽ

 

ഫിലഡൽഫിയ: പാലാ ചേർപ്പുങ്കൽ പരുത്തപ്പാറ മത്തായി സ്കറിയ (പി. എം സ്കറിയ-സ്കറിയാച്ചൻ (78) ജനുവരി 19ന് ഡാലസിൽ നിര്യാതനായി. ഭാര്യ അമ്മിണി.

മക്കൾ: ജാസ്മിൻ (ടിനോ മാത്യു) ജെന്നിഫർ (നവ്ദീപ് സിംഗ്)
കൊച്ചുമക്കൾ: ടി. ജെ മാത്യു, ഏറിയേ lൽ മാത്യു, ലിയോ മാത്യു, സഹജ് സിംഗ്, ആർവിൻ സിംഗ്.

പരേതനായ അർദ്ധസഹോദരൻ തൊമ്മച്ചൻ മത്തായി, മാമ്മി മഠത്തിക്കുന്നേൽ, പരേതരായ പി . എം ജോയ്, പി.എം ജോസ് എന്നിവരും, പി.എം ആഗസ്തി, പി.എം മൈക്കിൾ, ചിന്നമ്മ ജയിംസ് വട്ടമറ്റത്തിൽ, ആലിസ് ജോണി ചാച്ചാഭവൻ (u.s.a), സെലിൻ ജോർജ് ഓലിക്കൽ (u.s.a), സോഫിയാമ്മ എന്നിവർ സഹോദരങ്ങളും, റൂബേഷ് ജോസ് (u.s.a) സഹോദര പുത്രനുമാണ്.

1970 കളിയിൽ അമേരിക്കയിലെത്തിയ സ്കറിയാച്ചൻ ഏതാണ്ട് നാല് ദശാബ്ദക്കാലം ഫിലഡൽഫിയായിൽ കുടുംബസമേതം താമസിച്ചതിനു ശേഷം 2015 ൽ ഡാലസിലേക്ക് താമസം മാറ്റി. സരസസംഭാഷണവും, ഹൃദയവിശാലതയും ധാരാളം സുഹൃത്തുക്കളും കൈമുതലായുള്ള പരേതൻ ഫിലഡൽഫിയയിലെ സാമൂഹ്യ, സാംസ്കാരിക മേഖലകളിലും, സീറോമലബാർ ദേവാലയ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

പൊതുദർശനം: ജനുവരി 24 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിമുതൽ 8 വരെ. Berkshire Chapel, Turrentine Jackson Morrow Funeral Home, 9073 Berkshire Dr. Frisco, TX 75033

സംസ്കാര ശുശ്രൂഷകൾ: 25 ശനിയാഴ്ച്ച ഉച്ചക്കു രണ്ടര മുതൽ സെ. ഫ്രാൻസീസ് ഓഫ് അസീസ്സി ദേവാലയത്തിൽ (8000 Eldorado Pkwy, Frisco, TX 75033).

ശുശ്രൂഷകളെ തുടർന്ന് മൃതദേഹം Ridgeview West Memorial Park സിമിത്തേരിയിൽ സംസ്കരിക്കും.

ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments