സംഗൃഹീത പുനരാഖ്യാനം : എൻ. മൂസക്കുട്ടി.
അലക്സാണ്ടർ ഡൂമയെക്കുറിച്ച്:-
സ്വന്തം കൃതികളിൽ വച്ച് ഡൂമ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് .”മോണ്ടി ക്രിസ്റ്റോ” ആണ്. അദ്ദേഹം നിർമ്മിച്ച ഗംഭീരമായ ഒരു സൗധത്തിനും അദ്ദേഹം ആരംഭിച്ച ഒരു വാരികയ്ക്കും മോണ്ടി ക്രിസ്റ്റോ എന്നു പേരിട്ടത് ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡൂമയുടെ മകനായ അലക്സാണ്ടർ ഡൂമാഫിൽസ് അച്ഛനെപ്പോലെതന്നെ നാടക രചനയിലും നോവലെഴുത്തിലും പ്രശസ്തനാണ്. അതിനാൽ ഇവരെ തമ്മിൽ തിരിച്ചറിയാൻ ഫ്രഞ്ചുകാർ Dumas pere, Dumas fils (അച്ഛൻ ഡൂമാ , മകൻ ഡൂമാ ) എന്നിങ്ങനെയാണ് വിശേഷിപ്പിച്ചു പോരുന്നത്.
150 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട The count of Montecristo എന്ന നോവൽ ഇതാ മലയാളി മനസ്സ് വിഷ്വൽ മീഡിയ നിങ്ങൾക്കായി അവതരിപ്പിക്കുന്നു..



