Saturday, October 12, 2024
Homeഅമേരിക്കമാപ്പ് ഓണം സംഗമൊത്സവ് - വിഖ്യാത സിനിമ സംവിധായകൻ ബ്ലെസി മുഖ്യ അതിഥി

മാപ്പ് ഓണം സംഗമൊത്സവ് – വിഖ്യാത സിനിമ സംവിധായകൻ ബ്ലെസി മുഖ്യ അതിഥി

സജു വർഗീസ് (മാപ്പ് പി.ആർ.ഒ)

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ  അണിയിച്ചൊരുക്കുന്ന ഈ വർഷത്തെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ ചിട്ടയായ രീതിയിൽ പുരോഗമിക്കുന്നതായി മാപ്പ് എക്സ്ർക്യൂട്ടീവ്സ് അറിയിച്ചു.

നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ജനാധിപത്യത്തിന്റെ ജന്മനാടായ ഫിലഡൽഫിയയിൽ വർണ ജാതി ഭാഷ ഭേദമന്യേ sangamotsav‘24 എന്ന് നാമകരണം ചെയ്ത ഈ മഹാ അഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച 3 മണിമുതൽ സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലെ തനത് കലാരൂപങ്ങൾ 150 ഇൽ പരം ആർട്ടിസ്റ്റുകൾ ചരിത്രത്തിൽ ആദ്യമായി ഒരു വേദിയിൽ അണിയിച്ചൊരുക്കുന്നു. അതോടൊപ്പം മലയാളത്തിന്റെ തനത് കലാരൂപങ്ങളും.

ഈ മാമാങ്കത്തിനു മാറ്റു കൂട്ടാൻ മലയാളിത്തിന്റെ പ്രിയ സംവിധായകൻ ശ്രീ ബ്ലെസ്സിയും പങ്കെടുക്കുന്നു. ഈ ആഘോഷം വേറിട്ടൊരു അനുഭവമാക്കാൻ ഉള്ള അഹോരാത്ര പ്രയത്നത്തിലാണ് മാപ്പിന്റെ വിവിധ സബ് കമ്മിറ്റികൾ. വാഴയിലയിൽ വിളമ്പുന്ന രുചിയൂറിയ ഓണ സദ്യ ഇത്തവണത്തെ മറ്റൊരു പ്രത്യേകതയാണ്.
ഈ ആഘോഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മുഴുവൻ ലാഭവും വയനാട് പുനരുദ്ധാരണ പ്രവർത്തിനായി വിനിയോഗിക്കുമെന്ന് കമ്മറ്റി അംഗങ്ങൾ അറിയിച്ചു.

എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ജനറൽ സെക്രട്ടറി ബെൻസൻ വർഗീസ് പണിക്കർ, ട്രഷറാർ ജോസഫ് കുരുവിള (സാജൻ) എന്നിവർ അറിയിച്ചു.

Online Tickets: 

https://www.mapicc.org/event-details-registration/map-onam-sangamotsav-24

വാർത്ത: സജു വർഗീസ് (മാപ്പ് പി.ആർ.ഒ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments