Saturday, October 5, 2024
Homeഅമേരിക്കഡിട്രോയിറ്റ് മാർത്തോമ്മാ കൺവൻഷൻ സെപ്‌റ്റംബർ 27 മുതൽ 29 വരെ

ഡിട്രോയിറ്റ് മാർത്തോമ്മാ കൺവൻഷൻ സെപ്‌റ്റംബർ 27 മുതൽ 29 വരെ

അലൻ ചെന്നിത്തല

മിഷിഗൺ: ഡിട്രോയിറ്റ് മാർത്തോമ്മാ പാരിഷ് കൺവൻഷൻ സെപ്‌റ്റംബർ 27 മുതൽ 29 വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. ഈ വർഷത്തെ പാരിഷ് കൺവൻഷനിൽ പ്രശസ്‌ത കൺവൻഷൻ പ്രാസംഗികൻ ഡോ. ബേബി സാം ശാമുവേൽ (ന്യൂയോർക്ക്) പ്രസംഗിക്കും. സെപ്‌റ്റംബർ 27 വെള്ളിയാഴ്ച്ച വൈകിട്ട് 7-നും സെപ്‌റ്റംബർ 28 ശനിയാഴ്ച്ച വൈകിട്ട് 6:30-നും കൺവൻഷൻ യോഗങ്ങൾ ആരംഭിക്കും. സെപ്‌റ്റംബർ 29 ഞായറാഴ്ച്ച ആരാധനയോടു ചേർന്ന് കൺവൻഷന്റെ സമാപന സമ്മേളനം നടക്കും. ഡിട്രോയിറ്റ് മാർത്തോമ്മാ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഈ കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. സന്തോഷ് വർഗീസ്, സെക്രട്ടറി ജോൺ മാത്യൂസ് എന്നിവർ അറിയിച്ചു.

അലൻ ചെന്നിത്തല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments