Sunday, December 8, 2024
Homeകേരളംനിയമസേവന ദിനം: ക്ലാസ് സംഘടിപ്പിച്ചു

നിയമസേവന ദിനം: ക്ലാസ് സംഘടിപ്പിച്ചു

നിയമസേവന ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ നിയമസഹായ വേദിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു. സൗജന്യ നിയമസഹായം ഭരണ ഘടന ഉറപ്പുനല്‍കുന്നതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ വ്യക്തമാക്കി.

ലോക്അദാലത്തിന്റെ പ്രധാന്യം ആശംസ പ്രസംഗത്തില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി എസ് നോബല്‍ വിശദീകരിച്ചു. കേസുകളുടെ കാലതാമസം ഒഴിവാക്കാന്‍ ലോക്അദാലത്തിന് സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ജില്ലാ നിയമസഹായ വേദി സെക്രട്ടറി ബീന ഗോപാല്‍ അധ്യക്ഷയായി. എഡിഎം ബി ജ്യോതി, അഡ്വ. സീന എസ് നായര്‍, ജില്ല വനിത സംരക്ഷണ ഓഫീസര്‍ എ നിസ എന്നിവര്‍ പങ്കെടുത്തു. അഡ്വക്കേറ്റുമാരായ എ ഷെബീര്‍ അഹമ്മദ്, പി വി കമലാസനന്‍ നായര്‍, കെ കല, ഷോനു രാജ് എന്നിവര്‍ ക്ലാസ് നയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments